Kerala

സെന്‍റ തോമസ് ദിനം: അവധി വേണം

Sathyadeepam

കാലടി: സെന്‍റ ് തോമസ് ദിനം (ജൂലൈ 3 ദുക്റാന തിരുനാള്‍) ക്രൈസ്തവരായ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നിയന്ത്രിത അവധി നല്‍ കണമെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് (എകെസിസി) മഞ്ഞപ്ര മാര്‍ സ്ലീവ ഫൊറോന പള്ളി നിര്‍വാഹക സ മിതിയോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ക്രൈസ്തവ വിശ്വാസികള്‍ക്ക് അന്ന് ദേവാലയങ്ങളില്‍ വിവിധ തിരുക്കര്‍മ്മങ്ങളില്‍ സംബന്ധിക്കുവാന്‍ വേണ്ട സൗകര്യം ജീവനക്കാര്‍ക്ക് നിയന്ത്രിത അവധി പ്രഖ്യാപിച്ച് ഗവണ്‍ മെന്‍റ ് നല്‍കണമെന്ന് യോ ഗം അഭിപ്രായപ്പെട്ടു.

ഇക്കാര്യം ചൂണ്ടിക്കാട്ടി നിരവധി തവണ പല നിവേദനങ്ങള്‍ ഗവണ്‍മെന്‍റിന് കത്തോലിക്ക കോണ്‍ഗ്രസ് നല്‍കിയിട്ടും വേണ്ട തീരുമാനം ഉണ്ടായിട്ടില്ലെന്ന് എകെസിസി ആരോപിച്ചു.

പ്രസിഡന്‍റ് ബിജു നെറ്റിക്കാടന്‍ അധ്യക്ഷത വഹിച്ചു. ഷൈബി പാപ്പച്ചന്‍, സി. പി. പോള്‍, കെ.ബി. ജോസ്, ദേവസി മാടന്‍, ടി.എ. അഗസ്റ്റിന്‍, ദേവസ്സിക്കുട്ടി പുന്നയ്ക്കല്‍, പൗലോസ് ചുള്ളി, ഡേവീസ് തേയ്ക്കാനത്ത് എന്നിവര്‍ പ്രസംഗിച്ചു.

താര്‍ഷീഷ്

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്