Kerala

വി. അന്തോണീസിന്‍റെ തിരുശേഷിപ്പ് പ്രതിഷ്ഠിച്ചു

Sathyadeepam

പാലാ: എണ്ണൂറു വര്‍ഷത്തോളം പഴക്കമുള്ള വിശുദ്ധ അന്തോണീസിന്‍റെ ഭൗതിക ദേഹത്തിന്‍റെ അംശം മുണ്ടാങ്കല്‍ സെന്‍റ് ആന്‍റണീസ് തീര്‍ത്ഥാടന ദേവാലയത്തില്‍ പ്രതിഷ്ഠിച്ചു. ഇറ്റലിയിലെ പാദുവായിലെ ബസിലിക്കയില്‍ സൂക്ഷിച്ചിരിക്കുന്ന വിശുദ്ധന്‍റെ ശരീരത്തിന്‍റെ ഭാഗമായ തിരുശേഷിപ്പ് ദേവാലയത്തില്‍ പ്രതിഷ്ഠിച്ചതു മാര്‍ ജോസഫ് കല്ലറങ്ങാട്ടാണ്.

വി. അന്തോണീസിന്‍റെയും സെന്‍റ് ആന്‍റണീസ് തീര്‍ത്ഥാടന ദേവാലയത്തിന്‍റെയും സെന്‍റ് ഡൊമിനിക് പള്ളിയുടെയും ചിത്രങ്ങളും തിരുശേഷിപ്പ് പ്രതിഷ്ഠയുടെയും തീര്‍ത്ഥാടന ദേവാലയത്തിന്‍റെ ലഘുവിവരണങ്ങളും ഉള്‍പ്പെടുത്തിയാണു പ്രത്യേക കവര്‍ പുറത്തിറക്കിയിരിക്കുന്നത്. സെന്‍റ് ആന്‍റണീസ് തീര്‍ത്ഥാടന ദേവാലയത്തിന്‍റെ ഫോട്ടോ പതിച്ച മൈസ്റ്റാമ്പും പ്രകാശനം ചെയ്തു. വി. ഡൊമിനിക്കിന്‍റെയും വി. സെബസ്ത്യാനോസിന്‍റെയും തിരുനാളും നടന്നു. 2017 മാര്‍ച്ച് 13-നു മുണ്ടാങ്കല്‍ പള്ളിയില്‍ തിരുശേഷിപ്പ് കൊണ്ടുവന്നിരുന്നു.

വിശുദ്ധ പീറ്റര്‍ സെലസ്റ്റിന്‍ V (1215-1296) : മെയ് 19

സജീവം ലഹരി വിരുദ്ധ ക്യാമ്പയിന്‍ ടാസ്‌ക്ക് ഫോഴ്‌സ് മെമ്പേഴ്‌സിനായി പരിശീലനം സംഘടിപ്പിച്ചു

ഖത്തറിലെ രണ്ടാമത്തെ കത്തോലിക്ക ദേവാലയത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നു

സ്വിസ് ഗാര്‍ഡ്: പുതിയ സൈനികര്‍ ചുമതലയേറ്റു

മരിയന്‍ ദര്‍ശനങ്ങളെക്കുറിച്ചുള്ള പുതിയ വത്തിക്കാന്‍ രേഖ ഉടന്‍