Kerala

സോഷ്യല്‍ മീഡിയ അപ്പസ്‌തോലേറ്റ് പ്രവര്‍ത്തനം ആരംഭിച്ചു

Sathyadeepam

എറണാകുളം: എറണാകുളം-അങ്കമാലി മേജര്‍ അതിരൂപതയുടെ സോഷ്യല്‍ മീഡിയ അപ്പസ്‌തോലേറ്റ് ആയ ''ഏകം മീഡിയാ''യുടെ ഉദ്ഘാടനം ആര്‍ച്ചുബിഷപ് ആന്റണി കരിയില്‍ നിര്‍വഹിച്ചു. ഏപ്രില്‍ 27 ന്, മേജര്‍ ആര്‍ച്ചു ബിഷപ്‌സ് ഹൗസ് ഓഡിറ്റോറിയത്തില്‍ വച്ചു നടന്ന ചടങ്ങില്‍ ലോഗോയുടെ പ്രകാശനം വികാരി ജനറാള്‍ ഫാ. ജോസ് പുതിയേടത്ത് നിര്‍വഹിച്ചു. യുട്യൂബ് ചാനല്‍ വികാരി ജനറാള്‍ ഫാ. ഹോര്‍മിസ് മൈനാട്ടി ഉദ്ഘാടനം ചെയ്തു. വികാരി ജനറാള്‍ ഫാ. ജോയ് അയിനിയാടന്‍, പ്രൊക്കുറേറ്റര്‍ ഫാ. സെബാസ്റ്റ്യന്‍ മാണിക്കത്താന്‍, ചാന്‍സലര്‍ ഫാ. ബിജു പെരുമായന്‍, വൈസ് ചാന്‍സലര്‍ ഫാ. ജസ്റ്റിന്‍ കൈപ്രമ്പാടന്‍, റിന്യൂവല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. ജോഷി പുതുശേരി, അതിരൂപതാ പി ആര്‍ ഒ ഫാ. മാത്യു കിലുക്കന്‍, പൊങ്ങം നൈപുണ്യ കോളേജ് ഡയറക്ടര്‍ ഫാ. പോള്‍ കൈത്തോട്ടുങ്കല്‍, ഉപദേശകസമിതി അംഗം ഫാ. സേവി പടിക്കപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു. ഫാ. സാജോ പടയാട്ടില്‍ സ്വാഗതവും ഫാ. പെറ്റ്‌സണ്‍ തെക്കിനേടത്ത് നന്ദിയും പറഞ്ഞു.
അതിരൂപതയുടെ അജപാലനപരവും ദൈവശാസ്ത്രപരവുമായ നിലപാടുകള്‍ പൊതുജനങ്ങളെ അറിയിക്കാനും വിവരങ്ങള്‍ സത്യസന്ധമായും വ്യക്തമായും കൈമാറാനുമാണ് ഏകം മീഡിയ കൊണ്ടുദ്ദേശിക്കുന്നതെന്ന് ഡയറക്ടര്‍ ഫാ. സാജോ പടയാട്ടില്‍ പറഞ്ഞു.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം