കാടുകുറ്റി ഇടവക നൂറ്റമ്പതാം വർഷത്തിൻ്റെ ചരിത്ര മുഹൂർത്തത്തിലേക്ക്

കാടുകുറ്റി ഇടവക  നൂറ്റമ്പതാം വർഷത്തിൻ്റെ ചരിത്ര മുഹൂർത്തത്തിലേക്ക്
Published on

കാടുകുറ്റി ഇൻഫന്റ് ജീസസ് ഇടവകയുടെ ശതോത്തര സുവർണ്ണ ജൂബിലി ഉദ്ഘാടനം ചെയ്തു. വികാരി ഫാ. ജോസ് തേലേക്കാട്ട് ജൂബിലി തിരി തെളിച്ചു. ഒരു നൂറ്റാണ്ടോളം കാടുകുറ്റി ഇടവകയുടെ ഭാഗമായിരുന്ന ശേഷം സ്വതന്ത്ര ഇടവകയായ അന്നനാട് ഇടവകയുടെ വികാരി ഫാ. ജോസഫ് തെക്കിനേൻ,

മൂന്ന് പതിറ്റാണ്ട് കാലത്തോളമായി കാടുകുറ്റിക്കാരനായ ഫാ. ജോൺ ജോസഫ് CST എന്നിവർ സംബന്ധിച്ചു. കൈക്കാരന്മാരായ ചിറമേൽ ജോസഫ് സെബാസ്റ്റ്യൻ, പാറയിൽ പാവൂ ഡേവീസ്,

വൈസ് ചെയർമാൻ പുതുശ്ശേരി അന്തോണി വർഗീസ്, മദർ സുപ്പീരിയർമാരായ സിസ്റ്റർ ട്രീസ ജോസ് FCC, സിസ്റ്റർ ലേഖ CSN, കൺ വീനർ നെടുപ്പുറം ജോസഫ് ഷിജോ തുടങ്ങിയവർ നേതൃത്വം നൽകി.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org