![ഗലാത്തിയ - Chapter 3 [1of3]](http://media.assettype.com/sathyadeepam%2F2026-02-24%2Fudl1aue0%2F007LOGOSquiz2026guru07.jpg?w=480&auto=format%2Ccompress&fit=max)
![ഗലാത്തിയ - Chapter 3 [1of3]](http://media.assettype.com/sathyadeepam%2F2026-02-24%2Fudl1aue0%2F007LOGOSquiz2026guru07.jpg?w=480&auto=format%2Ccompress&fit=max)
മൂന്നാം അദ്ധ്യായത്തില്‍ ആകെ എത്ര വാക്യങ്ങളുണ്ട്?
- 29 വാക്യങ്ങൾ
ഈ അദ്ധ്യായത്തില്‍ പൗലോസ് എങ്ങിനെയാണ് ഗലാത്തിയാക്കാരെ അഭിസംബോധന ചെയ്യുന്നത്?
- 'ഭോഷന്മാരായ ഗലാത്തിയാക്കാരെ'
യേശുക്രിസ്തു അവരുടെ കണ്‍മുന്‍പില്‍ എങ്ങനെ ചിത്രീകരിക്കപ്പെട്ടിരിക്കുന്നു എന്നാണ് പൗലോസ് പറയുന്നത്?
- ക്രൂശിതനായി (3:1)
ക്രൂശിതനായ ക്രിസ്തു കണ്‍മുമ്പിലുള്ളപ്പോള്‍ നിങ്ങള്‍ ആഭിചാരം ചെയ്യപ്പെട്ടോ എന്ന് പൗലോസ് ആരോടാണ് ചോദിക്കുന്നത്?
- ഗലാത്തിയാക്കാരോട്
പൗലോസ് ശ്ലീഹാ അവരില്‍നിന്നും അറിയാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ എന്തെല്ലാം?
- അവര്‍ ആത്മാവിനെ സ്വീകരിച്ചത് നിയമത്തിന്റെ അനുഷ്ഠാനത്താലോ അതോ വിശ്വാസത്തിന്റെ അനുസരണം അവരോട് പ്രഘോഷിക്കപ്പെട്ടത് വിശ്വസിച്ചതുകൊണ്ടോ - ഇതാണ് അറിയാന്‍ ആഗ്രഹിച്ച കാര്യങ്ങള്‍ (3:2)
എന്തുകൊണ്ടാണ് പൗലോസ് അവരെ ഭോഷന്മാര്‍ എന്ന് വിളിക്കുന്നത്?
- അവരുടെ വിശ്വാസം ആത്മാവില്‍ ആരംഭിച്ചിട്ട് ശരീരത്തില്‍ അവസാനിപ്പിക്കുന്നതായി തോന്നിയതുകൊണ്ട്.
ഗലാത്തിയാക്കാരോട് വ്യര്‍ത്ഥമായിപ്പോയോയെന്ന് പൗലോസ് അന്വേഷിക്കുന്നത് എന്തിനെപ്പറ്റിയാണ്?
- ഇത്രയും നാള്‍ അവര്‍ സഹിച്ചതത്രയും (3 :4)
അവര്‍ക്ക് ആത്മാവിനെ നല്‍കുകയും അവരുടെയിടയില്‍ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ആരാണ്?
- യേശുക്രിസ്തു
യേശുക്രിസ്തു അങ്ങനെ ചെയ്തത് എന്തുകൊണ്ടാണെന്നാണ് പൗലോസ് പറയുന്നത്?
- അവരോട് പ്രഘോഷിക്കപ്പെട്ടത് അവര്‍ വിശ്വസിച്ചതുകൊണ്ട്
നിയമാനുഷ്ഠാനം നിമിത്തം ആര്‍ക്കും എന്ത് നല്‍കപ്പെട്ടിട്ടില്ല എന്നാണ് പറയുന്നത്?
- ആത്മാവിനെ നല്‍കപ്പെട്ടിട്ടില്ല.
അബ്രാഹത്തിന് ദൈവത്തിലുള്ള വിശ്വാസം എന്തായി പരിഗണിക്കപ്പെട്ടു?
- അത് അവന് നീതിയായി പരിഗണിക്കപ്പെട്ടു (3:6)
ഉത്പത്തി 15:6 പ്രകാരം അബ്രാഹം ദൈവത്തില്‍ വിശ്വസിക്കുകയും അത് അവന് നീതിയായി പരിഗണിക്കപ്പെടുകയും ചെയ്തു എന്ന് പറയുന്നു. ഈ അദ്ധ്യായത്തില്‍ ഇതിന് സമാനമായ വാക്യം ഏതാണ്?
- മൂന്നാം അദ്ധ്യായം ആറാം വാക്യം (3:6)
ഗലാത്തിയാക്കാരോട് എന്ത് മനസ്സിലാക്കണം എന്നാണ് പൗലോസ് പറയുന്നത്?
- വിശ്വാസമുള്ളവരാണ് അബ്രാഹത്തിന്റെ മക്കള്‍ എന്ന് മനസ്സിലാക്കണം
വിശുദ്ധഗ്രന്ഥം അബ്രാഹത്തെ അറിയിച്ച സദ്‌വാര്‍ത്ത എന്താ ണ്?
- നിന്നില്‍ ജനതകളെല്ലാം അനുഗൃഹീതരാകും (3:8)
എന്ത് മുന്‍കൂട്ടി കണ്ടുകൊണ്ടാണ് വിശുദ്ധഗ്രന്ഥം "നിന്നില്‍ ജനതകളെല്ലാം അനുഗൃഹീതരാകും" എന്ന് അബ്രാഹത്തെ അറിയിച്ചത്?
- വിജാതീയരെ വിശ്വാസംവഴി ദൈവം നീതികരിക്കുമെന്ന് കണ്ടുകൊണ്ട്.
വിജാതീയരെ വിശ്വാസംവഴി ദൈവം നീതികരിക്കുമെന്ന് കാണുന്നതെവിടെയാണ്?
- വിശുദ്ധഗ്രന്ഥത്തില്‍
വിശ്വാസമുള്ളവര്‍ ആരോടൊത്താണ് അനുഗ്രഹം പ്രാപിക്കുന്നത്?
- വിശ്വാസിയായ അബ്രാഹത്തോടൊത്ത് (3:9)
വിശ്വാസിയായ അബ്രാഹത്തോടൊത്ത് അനുഗ്രഹം പ്രാപിക്കുന്നത് ആരാണ്?
- വിശ്വാസമുള്ളവര്‍ (3:9)
ആരൊക്കെയാണ് ശാപത്തിന് വിധേയര്‍?
- നിയമാനുഷ്ഠാനത്തില്‍ ആശ്രയമര്‍പ്പിക്കുന്ന എല്ലാവരും
നിയമാനുഷ്ഠാനത്തില്‍ ആശ്രയമര്‍പ്പിക്കുന്നവര്‍ ശാപത്തിന് വിധേയരാണെന്ന് പറയാന്‍ കാരണമെന്ത്?
- എന്തെന്നാല്‍ നിയമഗ്രന്ഥത്തില്‍ എഴുതപ്പെട്ടിരിക്കുന്നതെ ല്ലാം അനുസരിക്കാതെയും പ്രവര്‍ത്തിക്കാതെയും ഇരിക്കുന്ന വന്‍ ശപിക്കപ്പെട്ടവനാണെന്ന് എഴുതപ്പെട്ടിരിക്കുന്നു (3:10)