Kerala

സ്നേഹോത്സവം

Sathyadeepam

അച്ചിനകം: അവരവര്‍ ആയിരിക്കുന്ന സ്ഥലങ്ങളില്‍ ദൈവസ്നേഹത്തിന്‍റെ സാക്ഷികളായിരിക്കുക എന്നതാണ് ഓരോരുത്തരില്‍ നിന്നും ദൈവം പ്രതീക്ഷിക്കുന്നത് എന്ന് ജപ്പാനിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച്ബിഷപ്പ് മാര്‍ ജോസഫ് ചേന്നോത്ത് അഭിപ്രായപ്പെട്ടു. വെച്ചൂര്‍ അച്ചിനകം സെന്‍റ് ആന്‍റണീസ് ദേവാലയത്തില്‍ സംഘടിപ്പിച്ച സ്നേഹോത്സവത്തില്‍ സന്ദേശം നല്‍കുകയായിരുന്നു മാര്‍ ചേന്നോത്ത്. പൗരോഹിത്യ സുവര്‍ണജൂബിലി വര്‍ഷത്തിലേക്കു പ്രവേശിക്കുന്ന പിതാവിനെ അനുമോദിച്ചു. വികാരി ഫാ. സനു പുതുശേരി അധ്യക്ഷനായിരുന്നു. കൈക്കാരന്‍ സോജി ജോര്‍ജ്, വൈസ് ചെയര്‍മാന്‍ കുര്യാച്ചന്‍ കരിയില്‍, മദര്‍ സുപ്പീരിയര്‍ സി. ജോസഫ, വിശ്വാസ പരിശീലന വിഭാഗം ഹെഡ്മിസ്ട്രസ് ഡാലിയ സുനില്‍, ജെസ്മി ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.

അവകാശദിനാചരണവും ഭീമഹര്‍ജി ഒപ്പുശേഖരണവും നടത്തി

വിശുദ്ധ സിപ്രിയാന്‍ (190-258) : സെപ്തംബര്‍ 16

സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി കത്തോലിക്ക കോണ്‍ഗ്രസ്

വ്യാകുലമാതാവ് (സെപ്തംബര്‍ 15)

128 കാൻസർ രോഗികൾക്ക് സൗജന്യമായി വിഗ്ഗുകൾ നൽകി