Kerala

പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി എസ്എംവൈഎം പാലാ രൂപത

Sathyadeepam

പാലാ: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാസ്ക്കുകളും ഹാന്‍ഡ് വാഷുകളും വിതരണം ചെയ്ത് എസ്എംവൈഎം പാലാ രൂപത. രത്നഗിരി, കുറവിലങ്ങാട് യൂണിറ്റുകളുടെ സഹകരണത്തോടെയായിരുന്നു വിതരണം. പാലാ പോലീസ് സ്റ്റേഷന്‍, കെഎസ്ആര്‍ടിസി പാലാ ഡിപ്പോ, ഓട്ടോ സ്റ്റാന്‍ഡ് എന്നിവിടങ്ങളിലായിരുന്നു മാസ്ക്കുകളും ഹാന്‍ഡ് വാഷുകളും എത്തിച്ചത്. സാമൂഹ്യ പ്രതിബദ്ധതയോടെ ജനോപകാരപ്രദമായ കാര്യങ്ങള്‍ വീഴ്ച കൂടാതെയും മടി കൂടാതെയും ചെയ്യുന്ന ഡിപ്പാര്‍ട്മെന്‍റ്കളെ എസ്എംവൈഎം അനുമോദിച്ചു.
പ്രസിഡന്‍റ് ബിബിന്‍ ചാമക്കാലായില്‍, ജന. സെക്രട്ടറി മിജോയിന്‍ വലിയകാപ്പില്‍, മണ്ണക്കനാട് യൂണിറ്റംഗം മിജോ ജോയി എന്നിവര്‍ വിതരണത്തിന് നേതൃത്വം നല്‍കി.

പാരന്റിംഗ് സെമിനാര്‍ നടത്തി

വിശുദ്ധ പന്തേനൂസ് (216) : ജൂലൈ 7

ദിവ്യവചന സഭയുടെ 150 വര്‍ഷത്തെ സേവനത്തിന്റെ സ്മരണയില്‍ കത്കരി ഗോത്രവര്‍ഗക്കാര്‍ക്കായി ജനസേവാ സൊസൈറ്റി വികസന കേന്ദ്രം തുറന്നു

ആയുര്‍വേദത്തിന് പ്രാധാന്യം നല്‍കണം : പ്രഫ. എം കെ സാനു

വിശുദ്ധ മരിയ ഗൊരേത്തി (1890-1902) : ജൂലൈ 6