Kerala

കര്‍ഷകയുവ സൗഹൃദ സമീപനങ്ങള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്തുനിന്നുണ്ടാകണം -എസ് എം വൈ എം പാലാ

Sathyadeepam

പാലാ: പാചക വാതകം, പെട്രോള്‍, ഡീസല്‍, മറ്റു അവശ്യ വസ്തുക്കള്‍ എന്നിവയുടെ നിയന്ത്രണാതീതമായ വിലവര്‍ധനവിലും ക്രൈസ്തവ യുവാക്കളെ മനഃപൂര്‍വ്വം അവഗണിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ നിലപാടുകളിലും പ്രതിഷേധമറിയിച്ചു എസ് എം വൈ എം പാലാ രൂപതയിലെ ഫൊറോനകളിലെ രൂപതാ കൗണ്‍സിലേഴ്സിന്‍റെ യോഗം നടത്തി.

ജനപ്രതിനിധികള്‍ ജനങ്ങളുടെ വിഷയങ്ങള്‍ ഏറ്റെടുക്കുന്നതില്‍ പരാജയപ്പെടുന്നു എന്ന് യോഗം വിലയിരുത്തി. മതസൗഹാര്‍ദ്ദവും സമാധാനവും നഷ്ടപ്പെട്ട് ജാതിയുടെയും മതത്തിന്‍റെയും രാഷ്ട്രീയത്തിന്‍റെയും അടിസ്ഥാനത്തില്‍ ഭീതിയും ആശങ്കകളും വളര്‍ന്നുവരുന്നത് നല്ല ലക്ഷണമല്ലെന്ന് യുവാക്കള്‍ വിലയിരുത്തി.

യൂണിറ്റുകളുടെയും ഫൊറോനകളുടെയും പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുവാനും ലവ് ജിഹാദ്, നിര്‍ബന്ധിത മതപരിവര്‍ത്തനം പോലുള്ള സാമൂഹിക തിന്മകള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തുവാനും ആഹ്വാനം ചെയ്ത കൗണ്‍സിലില്‍ രൂപത പ്രവര്‍ത്തനത്തില്‍ വരുത്തേണ്ട നയമാറ്റങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടു. ശാലോം പാസ്റ്ററല്‍ സെന്‍ററില്‍ വെച്ചു നടത്തപ്പെട്ട കൗണ്‍സിലില്‍ 17 ഫൊറോ നകളിലെയും രൂപത കൗണ്‍സിലര്‍മാരും വിവിധ മിനിസ്ട്രികളുടെ ഉത്തരവാദിത്വമുള്ള ലീഡേഴ്സും പങ്കെടുത്തു. SMYM പാലാ രൂപത ഡയറക്ടര്‍ ഫാ. തോമസ് തയ്യില്‍, ജോ. ഡയറക്ടര്‍ സി. ബിന്‍സി എഫ്സിസി, പ്രസിഡന്‍റ് ബിബിന്‍ ചാമക്കാലായില്‍, ജന. സെക്രട്ടറി മിജോയിന്‍ വലിയകാപ്പില്‍, വൈസ് പ്രസിഡന്‍റ് അമലു മുണ്ടനാട്ട്, ഡിന്‍റോ ഡേവിസ്, റോബിന്‍ റ്റി ജോസ്, ചിന്നു ഗര്‍വാസീസ്, മിനു മാത്യൂസ്, ആല്‍വിന്‍ ഞായര്‍കുളം അഞ്ചുമോള്‍ ജോണി, ആന്‍റോ ജോര്‍ജ്, ശീതള്‍ വെട്ടത്ത് എന്നിവര്‍ നേതൃത്വം നല്‍കി.

പോര്‍ട്ടുഗലിലെ വിശുദ്ധ എലിസബത്ത്  (1271-1336) : ജൂലൈ 4

വചനമനസ്‌കാരം: No.177

മര്യാദ നഷ്ടപ്പെടുന്ന മതപ്രതികരണങ്ങള്‍

പ്രത്യാശ

കണ്‍ഫ്യൂഷന്‍ തീര്‍ക്കേണമേ!