Kerala

ലെയോ പതിനാലാമൻ മാർപാപ്പയുടെ പ്രഥമ ചാക്രികലേഖനത്തെ ആസ്പദമാക്കി സെമിനാർ

Sathyadeepam

അങ്കമാലി: ലെയോ പതിനാലാമൻ മാർപാപ്പയുടെ പ്രഥമ ചാക്രികലേഖനമായ 'മഹത്തായ മാനവികത (Magnifica Humanitas)' ആസ്പദമാക്കി എറണാകുളം–അങ്കമാലി അതിരൂപതയുടെ റീജിയണൽ പാസ്റ്ററൽ സെന്ററായ സുബോധനയിൽ ജൂലൈ 12-ന് സെമിനാർ സംഘടിപ്പിച്ചു.

സുബോധന ഡയറക്ടർ ഫാ. ഡോ. ജോസഫ് പാത്താടൻ ചാക്രികലേഖനത്തിന്റെ സംക്ഷിപ്ത അവതരണം നടത്തി. തുടർന്ന് ഭാരത് മാതാ കോളേജിലെ കമ്പ്യൂട്ടർ സയൻസ് വിഭാഗം മേധാവി പ്രൊഫ. ഡോ. ജോൺ ടി. അബ്രാഹം, "മാനവിക നന്മയ്ക്കായി നിർമ്മിതബുദ്ധിയെ (Artificial Intelligence) രൂപപ്പെടുത്താനുള്ള വഴികൾ: ചാക്രികലേഖനത്തിന്റെ സാധ്യതകൾ" എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി.

സെമിനാറിന് സി. ഡോ. ജെന്നിസ് CSN മോഡറേറ്ററായിരുന്നു. എറണാകുളം–അങ്കമാലി അതിരൂപതയുടെ അങ്കമാലി സോണിലെ വിവിധ ഇടവകകളിൽ നിന്നുള്ള വൈദികർ, സന്യസ്തർ, കാറ്റിക്കിസം അധ്യാപകർ, അൽമായർ എന്നിവർ ഉൾപ്പെടെ നിരവധി പേർ സെമിനാറിൽ പങ്കെടുത്തു.

വിശുദ്ധ പീറ്റര്‍ ക്ലാവെര്‍ (1581-1654) : സെപ്തംബര്‍ 9

തേവര സെന്റ് ജോസഫ് ആൻഡ് സെന്റ് ജൂഡ് പള്ളിയിൽ മഹാജൂബിലിക്ക് തുടക്കം

മുളവുകാട് പുനരധിവാസ സൈറ്റ് ബലപ്പെടുത്തൽ: ഉദ്യോഗസ്ഥസംഘം പരിശോധന നടത്തി.

'മദർ തെരേസ - പ്രോഫറ്റ് ഓഫ് കംപാഷൻ' പുറത്തിറങ്ങി

കന്യകാമറിയത്തിന്റെ ജനനത്തിരുനാള്‍ : സെപ്തംബര്‍ 8