കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന വരുമാന സംരംഭകത്വ ലോണ്‍ മേളയുടെ വിതരണോദ്ഘാടനം തെള്ളകം ചൈതന്യയില്‍ സഹകരണ രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ നിര്‍വ്വഹിക്കുന്നു. (ഇടത്തുനിന്ന്) ലൗലി ജോര്‍ജ്ജ്, സജി തടത്തില്‍, ഫാ. സുനില്‍ പെരുമാനൂര്‍, സരിതകുമാരി എസ്.എച്ച്. എന്നിവര്‍ സമീപം. 
Kerala

സുസ്ഥിര വരുമാന സംരംഭങ്ങള്‍ക്ക് സാമ്പത്തിക വിഭവ സമാഹരണത്തോടൊപ്പം ഉല്‍പ്പാദന സംഭരണ സംസ്‌ക്കരണ വിപണന സാധ്യതകളും അനിവാര്യം : മന്ത്രി വി എന്‍ വാസവന്‍

സ്വയം തൊഴില്‍ സംരഭകത്വ ലോണ്‍ മേള സംഘടിപ്പിച്ചു

Sathyadeepam

കോട്ടയം: സുസ്ഥിര വരുമാന സംരംഭങ്ങള്‍ക്ക് സാമ്പത്തിക വിഭവ സമാഹരണത്തോടൊപ്പം ഉല്‍പ്പാദന സംഭരണ സംസ്‌ക്കരണ വിപണന സാധ്യതകളും അനിവാര്യമെന്ന് സഹകരണ രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍. സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്ക് അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വിഭാവനം ചെയ്ത് നടപ്പിലാക്കുന്ന ചൈതന്യ സംരംഭകനിധി വരുമാന സംരംഭകത്വ ലോണ്‍ മേളയുടെ വിതരണോദ്ഘാടനം തെള്ളകം ചൈതന്യയില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കര്‍ഷകര്‍ക്കും തൊഴിലാളി സമൂഹത്തിനും ഭിന്നശേഷിയുള്ളവര്‍ക്കും അഭയവും ആശ്രയവും ഒരുക്കുന്ന കെ.എസ്.എസ്.എസ് പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി തടത്തില്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ്, കെ.എസ്.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ സിജോ തോമസ് എന്നിവര്‍ പ്രസംഗിച്ചു. ലോണ്‍ മേളയുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട അമ്പത് കുടുംബങ്ങള്‍ക്കായി പന്ത്രണ്ട് ലക്ഷത്തി അമ്പതിനായിരം രൂപയാണ് വിതരണം ചെയ്തത്.

മത ന്യൂനപക്ഷ സ്ഥാപനങ്ങളിലെ പ്രാര്‍ഥനകള്‍ ഭരണഘടനാവകാശം: സി ബി സി ഐ ലെയ്റ്റി കൗണ്‍സില്‍

ഇലഞ്ഞിമരങ്ങള്‍ പൂക്കുമ്പോള്‍ [12]

കേരള നവോത്ഥാന ചരിത്രം : പുനര്‍വായനകള്‍

തിരുഹൃദയ തിരുനാളില്‍ പാപ്പ 32 പേര്‍ക്ക് പൗരോഹിത്യം നല്‍കി

ഗണ്ടോള്‍ഫോ കൊട്ടാരം മാര്‍പാപ്പയെ സ്വീകരിക്കാന്‍ ഒരുങ്ങുന്നു