Kerala

കേരള സാഹിത്യ അക്കാദമി അവാർഡുകൾക്ക് ഗ്രന്ഥങ്ങൾ ക്ഷണിച്ചു

Sathyadeepam

2025-ലെ കേരള സാഹിത്യ അക്കാദമി അവാർഡുകൾക്കുള്ള ഗ്രന്ഥങ്ങൾ ക്ഷണിച്ചു. 2022, 2023, 2024 വർഷങ്ങളിൽ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ചിട്ടുള്ള കൃതികളാണ് അക്കാദമി അവാർഡിനും എൻഡോവ്മെന്റ് അവാർഡിനും പരിഗണിക്കുന്നത്.

അക്കാദമി അവാർഡുകൾ: കവിത, നോവൽ, നാടകം, ചെറുകഥ, സാഹിത്യവിമർശനം (നിരൂപണം, പഠനം), വൈജ്ഞാനികസാഹിത്യം (ശാസ്ത്രം-മാനവിക വിഭാഗങ്ങളിൽപ്പെട്ട വിജ്ഞാനഗ്രന്ഥങ്ങൾ), ജീവചരിത്രം (ആത്മകഥ/ തൂലികാചിത്രങ്ങൾ), ഹാസ്യസാഹിത്യം, യാത്രാവിവരണം, വിവർത്തനം, ബാലസാഹിത്യം.

എൻഡോവ്മെന്റ് അവാർഡുകൾ:

സി.ബി. കുമാർ അവാർഡ് (ഉപന്യാസം, 10000/-)

40 വയസ്സിന് താഴെയുള്ളവർ രചിച്ച കൃതികൾക്കുള്ള എൻഡോവ്‌മെന്റ് അവാർഡുകൾ:

യുവ കവിതാ അവാർഡ് ( കവിത: 10000/- രൂപ), ഗീതാഹിരണ്യൻ അവാർഡ് (ചെറുകഥ 10000/- രൂപ).

ജി.എൻ. പിള്ള അവാർഡ് (വൈജ്ഞാനികസാഹിത്യം 5000/-രൂപ)

50 വയസ്സിന് താഴെയുള്ളവർ രചിച്ച കൃതികൾക്കുള്ള എൻഡോവ്മെന്റ് അവാർഡ് :

പ്രൊഫ. എം. അച്യുതൻ സ്മാരക എൻഡോവ്‌മെന്റ് അവാർഡ് (സാഹിത്യവിമർശനം).

ഇതിനുമുൻപ് ഏതെങ്കിലും വിഭാഗത്തിൽ അവാർഡ് ലഭിച്ചവരുടെ കൃതികൾ അതതു വിഭാഗങ്ങളിൽ പരിഗണിക്കുന്നതല്ല. എഡിറ്റു ചെയ്ത പുസ്തകങ്ങളും കൈയെഴുത്തു പ്രതികളും ഇംഗ്ലീഷ് പുസ്തകങ്ങളും പരിഗണിക്കില്ല. മുമ്പ് പ്രസിദ്ധീകരിച്ച പുസ്തകം മറ്റുപ്രസാധകർ ആദ്യ പതിപ്പായി പ്രസിദ്ധീകരിച്ചതാണെങ്കിൽ അവയും പരിഗണിക്കുന്നതല്ല. അവാർഡിനുള്ള പുസ്കകങ്ങളോടൊപ്പം വയസ്സ് തെളിയിക്കുന്ന രേഖ (എൻഡോവ്‌മെന്റ് അവാർഡുകൾക്ക് പ്രായം കണക്കാക്കുന്നതിനുവേണ്ടി) കൂടി അയയ്ക്കേണ്ടതാണ്.

ഗ്രന്ഥകർത്താക്കൾ, അവരുടെ ബന്ധുക്കൾ, സുഹൃത്തുക്കൾ, പ്രസാധകർ, സാഹിത്യ സാംസ്കാരിക സംഘടനകൾ എന്നിവർക്ക് അവാർഡ് പരിഗണനക്കുള്ള പുസ്തകങ്ങൾ അയക്കാം. കൃതികളുടെ മൂന്നു പകർപ്പുകൾ സെക്രട്ടറി, കേരള സാഹിത്യ അക്കാദമി, ടൗൺ ഹാൾ റോഡ്, തൃശ്ശൂർ, 680020 എന്ന വിലാസത്തിൽ 2025 ഡിസംബർ 15-ന് മുമ്പ് ലഭിക്കണം. കൂടുതൽ വിവരങ്ങൾ www.keralasahityaakademi.org വെബ്സൈറ്റിൽ ലഭിക്കും.

വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍ (1506-1552) : ഡിസംബര്‍ 3

സുവിശേഷഭാഷ്യം അല്മായ വീക്ഷണത്തിൽ

ജനുവരിയില്‍ കാര്‍ഡിനല്‍മാരുടെ അസാധാരണ സമ്മേളനം

ബെലാറസില്‍ രണ്ട് കത്തോലിക്ക വൈദികര്‍ക്ക് ജയില്‍ മോചനം

വിശുദ്ധ ബിബിയാന (363) : ഡിസംബര്‍ 2