കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയുടെ സാമൂഹിക സേവന വിഭാഗമായ സഹൃദയ പൊന്നുരുന്നിയും
റസിഡന്‍സ് അസോസ്സിയേഷന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലും (റാക്കോ) സംയുക്താഭിമുഖ്യത്തില്‍ സൗജന്യ ആയുര്‍വേദ, ജനറല്‍ മെഡിക്കല്‍ ക്യാമ്പ് സഹൃദയയില്‍ നടത്തി.
മെഗാ മെഡിക്കല്‍ ക്യാമ്പ് ഹൈബി ഈഡന്‍ എം പി ഉദ്ഘാടനം ചെയ്തു. സഹൃദയ ഡയറക്ടര്‍ ഫാ. ജോസ് കൊളുത്തുവള്ളില്‍ അധ്യക്ഷം വഹിച്ചു.
കൗണ്‍സിലര്‍ സക്കീര്‍ തമ്മനം മുഖ്യപ്രഭാഷണം നടത്തി, റാക്കോ സംസ്ഥാന ജനറല്‍ സെക്രട്ടറി കുരുവിളാ മാത്യൂസ്, ജില്ലാ പ്രസിഡണ്ട് കുമ്പളം രവി, മെറ്റ് നോയ ക്ലിനിക്ക് ഡയറക്ടര്‍ ഡോക്ടര്‍ ജോണി ജെ കണ്ണംമ്പള്ളി,
എം എ ജെ അശുപത്രി പി ആര്‍ ഒ റെയ്‌സാ നവോമി, ഡോക്ടര്‍ സി ആന്‍ജോ സി എസ് സി, ഏലൂര്‍ ഗോപിനാഥ്, കെ കെ വാമലോചനന്‍,
രാധാകൃഷ്ണന്‍ കടവുങ്കല്‍, ടി പി സജീവന്‍, ടി എന്‍ പ്രതാപന്‍, സസൈനബ പൊന്നാനി മംഗലം എന്നിവര്‍ പ്രസംഗിച്ചു