Kerala

വയനാട്ടിലെ ദുരിതബാധിതർക്ക് സഹൃദയയുടെ കൈത്താങ്ങ്

Sathyadeepam

പ്രകൃതി ദുരന്തത്തിൽ വിറങ്ങലിച്ച് നിൽക്കുന്ന വയനാട്ടിലെ ദുരിതബാധിതർക്കായി എറണാകുളം - അങ്കമാലി അതിരൂപതാ സാമൂഹ്യ പ്രവർത്തന വിഭാഗമായ സഹൃദയയുടെ നേതൃത്വത്തിൽ സമാഹരിച്ച ഭക്ഷ്യവസ്തുക്കൾ, വസ്ത്രങ്ങൾ നിത്യോപയോഗസാമഗ്രികൾ എന്നിവയുമായി ആദ്യ വാഹനം പുറപ്പെട്ടു. വിവിധ ഇടവകകളിലും സ്ഥാപനങ്ങളിലും നിന്ന് സമാഹരിച്ച 10 ടൺ സാമഗ്രികളാണ് വാഹനത്തിലുള്ളത്. പൊന്നുരുന്നി സഹൃദയ അങ്കണത്തിൽ നിന്ന് പുറപ്പെട്ട വാഹനത്തെ യാത്രയാക്കാൻ അതിരൂപതാ വികാരി ജനറാൾ ഫാ. വർഗീസ് പൊട്ടയ്ക്കൽ, സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തു വെള്ളിൽ, അസി. ഡയറക്ടർ ഫാ. സിബിൻ മനയംപിള്ളി എന്നിവർ സന്നിഹിതരായിരുന്നു.

ക്രൈസ്തവ ന്യൂനപക്ഷ പഠന റിപ്പോര്‍ട്ടിന്മേല്‍ തുടര്‍ നടപടികളില്ലാത്തത് നീതിനിഷേധം: കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍

എസ് എം വൈ എം അയര്‍ലണ്ട് വാര്‍ഷികസമ്മേളനം നടത്തി

മതംമാറ്റനിരോധനനിയമം: യു എസ് പൗരനുള്‍പ്പെടെ ജാമ്യം

ആനപ്പള്ള മതിലിനും അര്‍ണോസ് വസതിക്കും പുതുജീവന്‍

വിശുദ്ധ ബര്‍ട്ടില്ല (-692) : നവംബര്‍ 5