Kerala

സഹൃദയവേദി ആദ്യദിന അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

Sathyadeepam

തൃശ്ശൂര്‍: പ്രമുഖ സാഹിത്യ-സാംസ്‌കാരിക സംഘടനയായ സഹൃദയവേദി 59-ാം വാര്‍ഷികത്തോടനുബന്ധിച്ച് നല്‍കുന്ന ആദ്യദിന അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഡോ. കെ ടി രാമവര്‍മ്മ ജീവചരിത്രഗ്രന്ഥ അവാര്‍ഡ്, ഡോ. കെ ശ്രീകുമാറിന്റെ 'എം.ടി വാസുദേവന്‍ നായര്‍' എന്ന ഗ്രന്ഥത്തിനും, 'അര്‍ണോസ് പാതിരി സംസ്‌കൃത പ്രതിഭ അവാര്‍ഡ്' കെ കെ യതീന്ദ്രന്‍, കൂര്‍ക്കഞ്ചേരിക്കും,

'ഡോ. കെ രാജഗോപാല്‍ ഡോക്ടര്‍ അവാര്‍ഡ്' ഡോ. എം ആര്‍ ഗോവിന്ദനും, 'കോമളം രാജഗോപാല്‍ വനിത ഡോക്ടര്‍ അവാര്‍ഡ്' ഡോ. കെ കോമളവല്ലി, ഡോ. ലുലു മാത്യു എന്നിവര്‍ക്കും 'പി ടി എല്‍ കവിത അവാര്‍ഡ്' പി ബി ഹൃഷി കേശന്റെ 'ഒന്ന് അടുത്തുവരാമോ നീ?' എന്ന ഗ്രന്ഥത്തിനും, ജോര്‍ജ് ഇമ്മട്ടി ബാലസാഹിത്യ അവാര്‍ഡ് റാഫി നീലങ്കാവിന്റെ 'ദേശം ചൊല്ലിതന്ന കഥകള്‍' എന്ന ഗ്രന്ഥത്തിനും ലഭിച്ചു.

10,000 രൂപയും ഫലകവും പ്രശസ്തി പത്രവും പൊന്നാടയും അടങ്ങുന്ന അവാര്‍ഡുകള്‍ നവംബര്‍ 28-ന് വെള്ളിയാഴ്ച 5 മണിക്ക് സാഹിത്യ അക്കാദമി ഹാളില്‍ നടക്കുന്ന സഹൃദയവേദി വജ്രജൂബിലി ഉദ്ഘാടന യോഗത്തില്‍ വച്ച് കാലിക്കറ്റ് വി സി ഡോ. പി രവീന്ദ്രന്‍, പ്രൊഫ. കെ. വി. രാമകൃഷ്ണന്‍ എന്നിവര്‍ സമ്മാനിക്കുന്നതാണെന്ന് പ്രസിഡണ്ട് ഡോ. പി എന്‍ വിജയകുമാര്‍ സെക്രട്ടറി ബേബി മൂക്കന്‍ എന്നിവര്‍ അറിയിച്ചു.

ലഹരിക്കെതിരെ 'കവച'വുമായി തിരുമുടിക്കുന്ന് ഇടവക

പ്രതിമാസം പി ഒ സി : നാടകം

മലങ്കര കത്തോലിക്കാസഭയില്‍നിന്നും ആദ്യമായി ലോഗോസ് പ്രതിഭ!

കലയെ ഹൃദയം കൊണ്ട് സ്‌നേഹിക്കുക : ഡോ. വിന്ദുജ മേനോന്‍

ദേശീയ ഡാന്‍സ് ഫെസ്റ്റിവലിന് കൊടിയിറങ്ങി