വിശുദ്ധ കാസിമിര്‍ (1458-1484) : മാര്‍ച്ച് 4

വിശുദ്ധ കാസിമിര്‍ (1458-1484) : മാര്‍ച്ച് 4
വി. കാസിമിറിന്റെ ശരീരം മരിച്ച് 122 വര്‍ഷത്തിനുശേഷവും അഴുകാതെ സ്ഥിതി ചെയ്യുന്നു. പോളണ്ടിന്റെയും ലിത്വാനിയയുടെയും സ്വര്‍ഗീയ മധ്യസ്ഥനാണ് വി. കാസിമിര്‍.

പോളണ്ടിന്റെ രാജാവായിരുന്ന കാസിമിര്‍ നാലാമന്റെയും ഓസ്ത്രിയായിലെ സുശീലയായ എലിസബത്തു രാജകുമാരിയുടെയും രണ്ടാമത്തെ മകനായിരുന്നു വി. കാസിമിര്‍. അഗാധ ഭക്തനും ചരിത്ര പണ്ഡിതനുമായിരുന്ന കാനന്‍ ജോണ്‍ ഡുഗ്ലോസയുടെ കീഴിലായിരുന്നു കാസിമിറിന്റെ വിദ്യാഭ്യാസം. ഈ പോളിഷ് ചരിത്രപണ്ഡിതന്‍ പിന്നീട് ലെംബര്‍ ഗിന്റെ മെത്രാപ്പോലീത്തയായി.
ഒമ്പതാമത്തെ വയസ്സില്‍ത്തന്നെ കാസിമിറിന്റെ ഭക്തകൃത്യങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. വളര്‍ന്നപ്പോള്‍ കൂടുതല്‍ സമയം രാത്രിയില്‍ കാലാവസ്ഥയും ക്ഷീണവും വകവയ്ക്കാതെ മുട്ടിന്മേല്‍ നിന്നു പ്രാര്‍ത്ഥിക്കുന്ന കാസിമിറിനെയാണ് കാണാന്‍ കഴിഞ്ഞത്. ഉപവാസത്തിനും പ്രാര്‍ത്ഥനയ്ക്കും പുറമെ ആവശ്യത്തിന് വസ്ത്രം പോലും ധരിക്കാതെ വെറും തറയില്‍ കിടന്നുറങ്ങും. സാധുക്കളോടുള്ള സ്‌നേഹത്തിനും അനുകമ്പയ്ക്കും അതിരില്ലായിരുന്നു. അങ്ങനെ ദരിദ്രരുടെയും കഷ്ടപ്പെടുന്നവരുടെയും സംരക്ഷകനായി മാറി, വി. കാസിമിര്‍.
കാസിമിറിന്റെ കുര്‍ബാനയോടുള്ള ഭക്തിക്കും മാതാവിനോടുള്ള സ്‌നേഹത്തിനും അതിരില്ലായിരുന്നു. മാതാവ് കാസിമിറിന് 'ഏറ്റവും പ്രിയപ്പെട്ട അമ്മ'യായിരുന്നു.
രാജാവായ അച്ഛന്‍ ലിത്വാനിയായില്‍ ഇല്ലാതിരുന്ന സമയത്ത് ഭക്തനായ രാജകുമാരന്‍ 1481 മുതല്‍ 1483 വരെ വിജയകരമായി പോളണ്ട് ഭരിച്ചു. എന്നും ബ്രഹ്മചാരിയായി കഴിയാന്‍ ഇഷ്ടപ്പെട്ട കാസിമിര്‍ 26 മത്തെ വയസ്സില്‍ ക്ഷയരോഗബാധിതനായി മരിച്ചു. 1522 ല്‍ പോപ്പ് ആഡ്രിയന്‍ 6 കാസിമിറിനെ വിശുദ്ധ പദവിയിലേക്കുയര്‍ത്തി.
വി. കാസിമിറിന്റെ ശരീരം മരിച്ച് 122 വര്‍ഷത്തിനുശേഷവും അഴുകാതെ സ്ഥിതി ചെയ്യുന്നു. പോളണ്ടിന്റെയും ലിത്വാനിയയുടെയും സ്വര്‍ഗീയ മധ്യസ്ഥനാണ് വി. കാസിമിര്‍.

സാധുക്കളോടുള്ള സ്‌നേഹത്തിനും അനുകമ്പയ്ക്കും അതിരില്ലായിരുന്നു. അങ്ങനെ ദരിദ്രരുടെയും കഷ്ടപ്പെടുന്നവരുടെയും സംരക്ഷകനായി മാറി, വി. കാസിമിര്‍.കാസിമിറിന്റെ കുര്‍ബാനയോടുള്ള ഭക്തിക്കും മാതാവിനോടുള്ള സ്‌നേഹത്തിനും അതിരില്ലായിരുന്നു. മാതാവ് കാസിമിറിന് 'ഏറ്റവും പ്രിയപ്പെട്ട അമ്മ'യായിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org