![ഗലാത്തിയ - Chapter 3 [3of3]](http://media.assettype.com/sathyadeepam%2F2026-02-24%2F6eblrdhs%2F009LOGOSquiz2026guru09.jpg?w=480&auto=format%2Ccompress&fit=max)
![ഗലാത്തിയ - Chapter 3 [3of3]](http://media.assettype.com/sathyadeepam%2F2026-02-24%2F6eblrdhs%2F009LOGOSquiz2026guru09.jpg?w=480&auto=format%2Ccompress&fit=max)
മധ്യവര്‍ത്തിയുടെ ആവശ്യം വരുന്നത് എപ്പോഴാണ്?
- ഒന്നില്‍ കൂടുതല്‍ പേരുള്ളപ്പോള്‍
ആരെയാണ് ഏകനെന്ന് പൗലോസ് വിശേഷിപ്പിക്കുന്നത്?
- ദൈവത്തെ (3:20)
നിയമം എന്തിനു വിരുദ്ധമല്ലെന്നാണ് പൗലോസ് പറയുന്നത്?
- ദൈവത്തിന്റെ വാഗ്ദാനങ്ങള്‍ക്ക് (3:21)
ജീവദായകമായ ഒരു നിയമം നിലവിലുണ്ടായിരുന്നെങ്കില്‍ എന്ത് ഉണ്ടാകുമായിരുന്നു?
- ആ നിയമം വഴി നീതി ഉണ്ടാകുമായിരുന്നു.
നീതി ഉണ്ടാകാന്‍ എങ്ങിനെയുള്ള നിയമമാണ് വേണ്ടത്?
- ജീവദായകമായ നിയമം (3:21)
വിശുദ്ധഗ്രന്ഥം എന്താണ് പ്രഖ്യാപിച്ചത്?
- ക്രിസ്തുവിലുള്ള വിശ്വാസംവഴി വിശ്വാസികള്‍ വാഗ്ദാനം പ്രാപിക്കേണ്ടതിന് എല്ലാവരും പാപത്തിന് അധീനരാണെന്ന് പ്രഖ്യാപിച്ചു (3:22)
എപ്രകാരമാണ് വിശ്വാസികള്‍ വാഗ്ദാനം പ്രാപിക്കേണ്ടത്?
- യേശുക്രിസ്തുവിലുള്ള വിശ്വാസംവഴി
വിശ്വാസം ആവിര്‍ഭവിക്കുന്നതിനുമുന്‍പ് നമ്മള്‍ എന്തിന്റെ കാവലിലായിരുന്നു?
- നിയമത്തിന്റെ കാവലിലായിരുന്നു
വിശ്വാസം വെളിപ്പെടുന്നതുവരെ എങ്ങിനെയാണ് കഴിഞ്ഞത്?
- നിയന്ത്രണാധീനരായി കഴിഞ്ഞു
നിയമം നമ്മുടെ പാലകനായത് എന്തിന് വേണ്ടിയാണ്?
- നമ്മള്‍ വിശ്വാസത്താല്‍ നീതികരിക്കപ്പെടേണ്ടതിന്
നിയമം നമ്മുടെ പാലകനായത് എന്നുവരെയാണ്?
- ക്രിസ്തുവിന്റെ ആഗമനംവരെ
ഇപ്പോള്‍ നമ്മള്‍ പാലകന് അധീനരല്ലാത്തത് എന്തുകൊണ്ട്?
- വിശ്വാസം സമാഗമമായ നിലയ്ക്ക് (3:25)
ഇവിടെ പാലകന്‍ എന്ന് പറഞ്ഞിരിക്കുന്നത് എന്തിനെ ഉദ്ദേശിച്ചാണ്?
- നിയമത്തെ
യേശുക്രിസ്തുവിലുള്ള വിശ്വാസംവഴി എല്ലാവരും എന്താകുന്നു എന്നാണ് പൗലോസ് പറയുന്നത്?
- എല്ലാവരും ദൈവപുത്രന്മാരാണ് (3:26)
നമ്മള്‍ ദൈവപുത്രന്മാരാകുന്നത് എങ്ങിനെയാണ്?
- യേശുക്രിസ്തുവിലുള്ള വിശ്വാസംവഴി
ക്രിസ്തുവിനെ ധരിക്കുന്നത് എപ്പോഴാണ്?
- ക്രിസ്തുവിനോട് ഐക്യപ്പെടുവാന്‍ വേണ്ടി സ്നാനം സ്വീകരിക്കുമ്പോള്‍
ക്രിസ്തുവിനോട് ഐക്യപ്പെടുവാന്‍ വേണ്ടി നാം എന്താണ് സ്വീകരിക്കേണ്ടത്?
- സ്നാനം
യേശുക്രിസ്തുവില്‍ ഒന്നാകുന്നതില്‍ എന്തുതരത്തിലുള്ള വ്യത്യാസങ്ങളുമില്ലെന്നാണ് പൗലോസ് പറയുന്നത്?
- യേശുക്രിസ്തുവില്‍ ഒന്നാകുന്നതില്‍ യഹൂദനെന്നോ ഗ്രീക്കുകാരനെന്നോ അടിമയെന്നോ സ്വതന്ത്രനെന്നോ പുരുഷനെന്നോ സ്ത്രീയെന്നോ വ്യത്യാസമില്ല (3:28)
ക്രിസ്തുവിനുള്ളവര്‍ ആരുടെ സന്തതികളാണ്?
- അബ്രാഹത്തിന്റെ സന്തതികള്‍
അബ്രാഹത്തിന്റെ സന്തതികള്‍ ആര്‍ക്കുള്ളവരാണ്?
- ക്രിസ്തുവിനുള്ളവര്‍
എന്തനുസരിച്ചാണ് അവര്‍ അവകാശികളാകുന്നത്?
- വാഗ്ദാനമനുസരിച്ച് (3:29)
എന്തായിരുന്നു വാഗ്ദാനം?
- നിന്നില്‍ ജനതകളെല്ലാം അനുഗൃഹീതരാകും