വിശുദ്ധ ചാഡ് (672) : മാര്‍ച്ച് 2

വിശുദ്ധ ചാഡ് (672) : മാര്‍ച്ച് 2
ഇംഗ്ലണ്ടിലെ നോര്‍ത്തമ്പ്രിയയാണ് വി. ചാഡിന്റെ ജന്മസ്ഥലം. പൗരോഹിത്യം സ്വീകരിച്ച നാല് ഇംഗ്ലീഷ് സഹോദരന്മാരില്‍ ഒരാളായിരുന്നു ചാഡ്. വി. ചാഡും അദ്ദേഹത്തിന്റെ മൂത്ത സഹോദരന്‍ വി. ചെഡ്ഡും വിശുദ്ധ ദ്വീപിലെ ലിന്‍ഡിസ് ഫേണ്‍ ആശ്രമത്തില്‍ അതിന്റെ സ്ഥാപകനായ വി. അയിഡന്റെ കീഴിലാണ് വിദ്യാഭ്യാസം നിര്‍വ്വഹിച്ചത്.
വി. അയിഡന്റെ മരണശേഷം ചാഡ് അയര്‍ലണ്ടിലേക്കു പോയി. അദ്ദേഹത്തിന്റെ സഹോദരന്‍ ചെഡ്ഡ് ലണ്ടനിലെ ബിഷപ്പായപ്പോള്‍ അവിടത്തെ ലാസ്റ്റിങ്ങാം ആശ്രമത്തിന്റെ ചാര്‍ജ്ജ് ഏറ്റെടുക്കാന്‍ ചാഡിനെ ക്ഷണിച്ചു.
എന്റെ സ്ഥാനാരോഹണത്തില്‍ പിശകുണ്ടെങ്കില്‍ ഞാന്‍ സന്തോഷത്തോടെ അതുപേക്ഷിക്കുന്നു. കാരണം, ഞാനതിന് യോഗ്യനാണെന്ന് എനിക്കിതുവരെ തോന്നിയിട്ടില്ല. എങ്കിലും മറ്റുള്ളവരുടെ നിര്‍ബന്ധത്തിന് ഞാന്‍ വഴങ്ങുകയായിരുന്നു.
വിശുദ്ധ ചാഡ്

യോര്‍ക്കി ബിഷപ്പായി സ്ഥാനമേറ്റ ചാഡ് സഭയുടെ കാര്യങ്ങളിലും സത്യസന്ധമായി നിയമങ്ങള്‍ പാലിക്കപ്പെടുന്നതിലും പുണ്യങ്ങള്‍ അഭ്യസിക്കുന്നതിലും കൂടുതല്‍ ശ്രദ്ധചെലുത്തി.
669-ല്‍ കാന്റര്‍ബറിയുടെ പുതിയ ആര്‍ച്ചുബിഷപ്പായി വി. തിയഡോര്‍ സ്ഥാനമേറ്റപ്പോള്‍ ചാഡ് ബിഷപ്പായതിലെ അപാകതകള്‍ അദ്ദേഹം ചൂണ്ടിക്കാട്ടി, വി. ചാഡ് വിനയപൂര്‍വ്വം പറഞ്ഞു: എന്റെ സ്ഥാനാരോഹണത്തില്‍ പിശകുണ്ടെങ്കില്‍ ഞാന്‍ സന്തോഷത്തോടെ അതുപേക്ഷിക്കുന്നു. കാരണം, ഞാനതിന് യോഗ്യനാണെന്ന് എനിക്കിതുവരെ തോന്നിയിട്ടില്ല. എങ്കിലും മറ്റുള്ളവരുടെ നിര്‍ബന്ധത്തിന് ഞാന്‍ വഴങ്ങുകയായിരുന്നു.
ചാഡിന്റെ മറുപടി വി. തിയഡോറിനെ വല്ലാതാകര്‍ഷിച്ചു. ചാഡ് ലാസ്റ്റിങ്ങാമിലേക്കു പോയപ്പോള്‍ നിയമനത്തിലെ തകരാറുകള്‍ അദ്ദേഹം പരിഹരിച്ചു. മെര്‍സിയായുടെ ബിഷപ്പ് ടെറുമാന്‍ മരണമടഞ്ഞപ്പോള്‍ ആ സ്ഥാനമേറ്റെടുക്കാന്‍ ചാഡിനെ അയയ്ക്കണമെന്ന് ഒസ്‌വിന്‍ രാജാവിനോട് വി. തിയഡോര്‍ അഭ്യര്‍ത്ഥിച്ചു വെറും രണ്ടരവര്‍ഷത്തെ ഭരണം കൊണ്ടുതന്നെ അദ്ദേഹത്തിന്റെ ജീവിതവിശുദ്ധി ജനങ്ങള്‍ക്കു ബോധ്യമായി. അദ്ദേഹം മരിക്കുന്നതിനു മുമ്പുതന്നെ 31 ദൈവാലയങ്ങള്‍ അദ്ദേഹത്തിനു സമര്‍പ്പിക്കപ്പെട്ടിരുന്നു.
കാല്‍നടയായി സഞ്ചരിച്ചാണ് വി. ചാഡ് മിക്കപ്പോഴും മിഷന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്. ഏതോ പകര്‍ച്ചവ്യാധിക്ക് അടിപ്പെട്ടാണ് അദ്ദേഹം മരണമടഞ്ഞത്. അദ്ദേഹത്തിന്റെ മാദ്ധ്യസ്ഥ്യത്താല്‍ ധാരാളം അത്ഭുതങ്ങള്‍ നടന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങള്‍ ബര്‍മിങ്ങാമിലെ സെ. ചാഡ്‌സ് കത്തീഡ്രലില്‍ ആദരപൂര്‍വ്വം സൂക്ഷിച്ചിരിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org