വിശുദ്ധ കുനെഗുന്തെ (1039) : മാര്‍ച്ച് 3

വിശുദ്ധ കുനെഗുന്തെ (1039) : മാര്‍ച്ച് 3
രാജ്ഞിയും ചക്രവര്‍ത്തിനിയുമായിത്തീര്‍ന്ന കുനെഗുന്തെ, ചെറുപ്പം മുതല്‍ ശീലിച്ച പ്രാര്‍ത്ഥനയും പ്രായശ്ചിത്തപ്രവൃത്തികളും തുടര്‍ന്നു കൊണ്ടിരുന്നു. ദരിദ്രരെ സഹായിക്കാനായി തന്റെ അധികാരവും സമ്പത്തും അവര്‍ പരമാവധി പ്രയോജനപ്പെടുത്തി.

ഫ്രാന്‍സിന്റെയും ജര്‍മ്മനിയുടെയും അതിര്‍ത്തിയിലുള്ള ലക്‌സംബര്‍ഗിലെ പ്രഭുവിന്റെ മകളായിരുന്നു വി. കുനെഗുന്തെ. 999 ല്‍ വി. ഹെന്‍ട്രി അവളെ വിവാഹം ചെയ്തു. ഹെന്‍ട്രി അന്ന് ബവേറിയായുടെ രാജകുമാരനായിരുന്നു. ചക്രവര്‍ത്തി ഓത്തോ 2 മരണമടഞ്ഞപ്പോള്‍ 1002 ല്‍ ഹെന്‍ട്രി 2 രാജ്യഭരണം ഏറ്റെടുത്തു. 1014 ല്‍ പോപ്പ് ബനഡിക്ട് 8 ഹെന്‍ട്രി 2 നെ ചക്രവര്‍ത്തിയായി അഭിഷേകം ചെയ്തു.
രാജ്ഞിയും ചക്രവര്‍ത്തിനിയുമായിത്തീര്‍ന്ന കുനെഗുന്തെ, ചെറുപ്പം മുതല്‍ ശീലിച്ച പ്രാര്‍ത്ഥനയും പ്രായശ്ചിത്തപ്രവൃത്തികളും തുടര്‍ന്നു കൊണ്ടിരുന്നു. ദരിദ്രരെ സഹായിക്കാനായി തന്റെ അധികാരവും സമ്പത്തും അവര്‍ പരമാവധി പ്രയോജനപ്പെടുത്തി. കൂടാതെ, മദ്ധ്യജര്‍മ്മനിയില്‍ ബാംബര്‍ഗ് രൂപതയുടെ ബിഷപ്പിന്റെ ആസ്ഥാനം പരമാവധി മോടിപിടിപ്പിക്കുകയും കാവുഫുങ്ങനില്‍ സന്യാസിനികള്‍ക്കായി ഒരു ബനഡിക്‌ടൈന്‍ കോണ്‍വെന്റ് സ്ഥാപിക്കുകയും ചെയ്തു
1025 ല്‍ ഭര്‍ത്താവു മരിച്ചപ്പോള്‍ വി. കുനെഗുന്തെ രാജ്യഭാരം ഏറ്റെടുക്കാതെ താന്‍ സ്ഥാപിച്ച കോണ്‍വെന്റിലേക്ക് താമസംമാറ്റി. അവിടെ ഒരു സാധാരണ സന്ന്യാസിനിയെപ്പോലെ പ്രാര്‍ത്ഥാനാരൂപിയില്‍ ശിഷ്ടകാലം കഴിച്ചു കൂട്ടി. 1029 മാര്‍ച്ച് 3 ന് ഇഹലോകവാസം അവസാനിച്ചു.
കുനെഗുന്തെ 1200ലും ഹെന്‍ട്രി 1146 ലും വിശുദ്ധരായി പ്രഖ്യാപിക്കപ്പെട്ടു. ദമ്പതികള്‍ വിശുദ്ധരായി പ്രഖ്യാപിക്കപ്പെടുന്നത് ചരിത്രത്തിലെ ഒരു ഒറ്റപ്പെട്ട സംഭവമാണ്.

Related Stories

No stories found.