Kerala

സന്നദ്ധ പ്രവര്‍ത്തകര്‍ക്കായി പരിശീലനം സംഘടിപ്പിച്ചു

Sathyadeepam

കോട്ടയം: പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ കോട്ടയം അതിരൂപതയുടെ നേതൃത്വത്തില്‍ ഇടവക തലത്തില്‍ നടത്തുന്ന പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അതിരൂപത സോഷ്യല്‍ ആക്ഷന്‍ കമ്മീഷന്‍റെ നേതൃത്വത്തില്‍ സന്നദ്ധ പ്രവര്‍ത്തകര്‍ക്കായി ഏകദിന പരിശീലനം സംഘടിപ്പിച്ചു. തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്‍ററില്‍ സംഘടിപ്പിച്ച പരിശീലന പരിപാടിയില്‍ അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ അദ്ധ്യക്ഷ സന്ദേശം നല്‍കി. അതിരൂപതയുടെ നേതൃത്വത്തില്‍ ദേവാലയങ്ങള്‍, ആശുപത്രികള്‍, സാമൂഹ്യ സേവന വിഭാഗങ്ങള്‍, വൈദിക സന്ന്യസ്ത അല്മായ സമൂഹം, സംഘടനകള്‍, അസോസിയേഷനുകള്‍ എന്നിവരുടെ സഹകരണത്തോടെ നടപ്പിലാക്കിയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നാനാജാതി മതസ്ഥര്‍ക്ക് സഹായമായെന്ന് അദ്ദേഹം പറഞ്ഞു.

പ്രളയക്കെടുതി നേരിട്ടവര്‍ സര്‍ക്കാരില്‍ നിന്നും ലഭിക്കുന്ന ആനുകൂല്യങ്ങളും സേവനങ്ങളും ഫലപ്രദമായി പ്രയോജനപ്പെടുത്തണമെന്നും സഹായങ്ങള്‍ ഏറ്റവും അര്‍ഹരായ ആളുകള്‍ക്ക് എത്തിച്ചുകൊടുക്കുവാന്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിരൂപത വികാരി ജനറാളും സോഷ്യല്‍ ആക്ഷന്‍ കമ്മീഷന്‍ ചെയര്‍മാനുമായ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി സെക്രട്ടറി ഫാ. സുനില്‍ പെരുമാനൂര്‍, അസി. സെക്രട്ടറി ഫാ. മാത്യുസ് വലിയപുത്തന്‍പുരയില്‍, കോട്ടയം ഡെപ്യൂട്ടി തഹസില്‍ദാര്‍ ജോര്‍ജ് കുര്യന്‍ എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി.

താര്‍ഷീഷ്

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്