Kerala

ഉയിര്‍പ്പ് പ്രത്യാശയുടെ തിരുനാള്‍ : കെസിബിസി

Sathyadeepam

കൊച്ചി: മരണത്തെ ജയിച്ച് ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തു ലോകത്തിന് പ്രത്യാശയും സമാധാനവും പുതുജീവനും പകരുന്ന അനുഭവമാണ് ഈസ്റ്റര്‍. ഇരുട്ടിനെ മറികടന്ന് പ്രകാശത്തില്‍ വ്യാപരിക്കുന്ന ജീവിതത്തിന്റെ സന്ദേശമാണ് ഈസ്റ്റര്‍ നമുക്ക് സമ്മാനിക്കുന്നത്.

ഇന്ന്  യുദ്ധങ്ങളാലും സംഘര്‍ഷങ്ങളാലും ലോകം കലുഷിതമാകുമ്പോഴും വെല്ലുവിളികളും അനിശ്ചിതത്വങ്ങളും നാം അഭിമുഖീകരിക്കുമ്പോഴും ഈസ്റ്ററിന്റെ സന്ദേശം നമ്മെ ആത്മവിശ്വാസത്തോടെയും പ്രത്യാശയോടെയും മുന്നോട്ട് നയിക്കുന്നു.

പരസ്പര സ്‌നേഹവും സഹാനുഭൂതിയും പങ്കുവെച്ചുകൊണ്ട് ഒരു നല്ല സമൂഹം സൃഷ്ടിക്കാന്‍ ഈ ദിനം നമ്മെ പ്രചോദിപ്പിക്കട്ടെ. ജീവിതത്തില്‍ സമാധാനപൂരിതമായ ഒരു പുതിയ പ്രഭാതത്തിനായി പ്രത്യാശ നിര്‍ഭരരായിരിക്കാന്‍ നമുക്കു സാധിക്കട്ടെ എന്ന ആഹ്വാനത്തോടെ ഏവര്‍ക്കും ഉയിര്‍പ്പു തിരുനാളിന്റെ മംഗളങ്ങള്‍ ആശംസിക്കുന്നു.

വിശുദ്ധ ബീഡ് (673-735) : മെയ് 25

#ഹോം [skit]

മറിയം ത്രേസ്യാമ്മ ഒരു മിസ്റ്റിക്കൽ വിശുദ്ധ

വി. യോഹന്നാൻ - Chap.11 [1of3]

ക്രിസ്ത്യാനികളുടെ സഹായമായ മറിയം : മെയ് 24