കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ലഭ്യമാക്കുന്ന പായസകിറ്റുകളുടെ വിതരണോദ്ഘാടനം കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ഫാ. സുനില്‍ പെരുമാനൂര്‍ നിര്‍വ്വഹിക്കുന്നു. 
Kerala

പായസകിറ്റ് വിതരണം ചെയ്തു

Sathyadeepam

കോട്ടയം: ഓണത്തോടനുബന്ധിച്ച് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ പായസകിറ്റുകള്‍ വിതരണം ചെയ്തു. സേമിയ പായസ കിറ്റുകളാണ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ മിതമായ നിരക്കല്‍ ലഭ്യമാക്കിയത്. കോട്ടയം ഇടുക്കി ആലപ്പുഴ പത്തനംതിട്ട എറണാകുളം ജില്ലകളിലായുള്ള കെ.എസ്.എസ്.എസ് സ്വാശ്രയ സംഘാംഗങ്ങള്‍ക്കായാണ് പായസ കിറ്റുകള്‍ വിതരണം ചെയ്തത്. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പായസ കിറ്റുകളുടെ വിതരണോദ്ഘാടനം കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ഫാ. സുനില്‍ പെരുമാനൂര്‍ നിര്‍വ്വഹിച്ചു. കെ.എസ്.എസ്.എസ് അസി. ഡയറക്ടര്‍ ഫാ. സിറിയക് ഓട്ടപ്പള്ളില്‍, ഗ്രാമതല സന്നദ്ധ പ്രവര്‍ത്തകരായ ആന്‍സമ്മ ബിജു, ലിജോ സാജു, സുജ റെജി എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

വിശുദ്ധ മരിയ ക്രൂസിഫിക്‌സാ ഡി റോസ (1813-1855) : ഡിസംബര്‍ 15

കെ സി ബി സി സമ്മേളനം സമാപിച്ചു

വിശുദ്ധ ജോണ്‍ ഓഫ് ദ ക്രോസ് (1542-1591) : ഡിസംബര്‍ 14

ഇമ്മാനുവലിന്റെ വരവ് കാത്ത്

ജീവിതശൈലി രോഗ ബോധവല്‍ക്കരണ പരിപാടിയും മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു