Kerala

ഡോൺ ബോസ്‌കോ ടെക്കിൽ സൗജന്യ സോഫ്റ്റ്‌വെയർ പ്രോഗ്രാമിംഗ് ബാച്ച്

Sathyadeepam

പുനലൂർ: പുനലൂർ സോഷ്യൽ സർവീസ് സൊസൈറ്റിയുടെ (PSSS) കീഴിൽ കേന്ദ്ര സർക്കാരിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന ഡോൺ ബോസ്‌കോ ടെക്കിൽ പൂർണമായും സൗജന്യമായ സോഫ്റ്റ്‌വെയർ പ്രോഗ്രാമിംഗ് പരിശീലന ബാച്ചിന് തുടക്കമായി.

പുനലൂർ രൂപതാധ്യക്ഷൻ റൈറ്റ്. റവ. ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ ബാച്ചിന്റെ ഉദ്ഘാടനം നിർവഹിച്ചു. തൊഴിൽ നൈപുണ്യവും സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട പരിശീലനവും യുവജനങ്ങൾക്ക് ലഭ്യമാക്കുന്നതിനുള്ള ഇത്തരം പദ്ധതികൾ സമൂഹത്തിന് ഏറെ ഗുണകരമാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

ഡോൺ ബോസ്‌കോ ടെക്കിൽ നടന്ന ചടങ്ങിൽ പി.എസ്.എസ്.എസ് ഡയറക്ടർ ഫാ. വിനീത് ബെനഡിക്റ്റ് അധ്യക്ഷത വഹിച്ചു. പ്രോജക്ട് കോ-ഓർഡിനേറ്റർ ദാസ് എം.എസ്., ഡൊമെയ്ൻ ട്രെയിനർ ഗീതു ഏയ്ഞ്ചൽ ബോസ്‌കോ എന്നിവർ സംസാരിച്ചു.

അധ്യാപകർ, വിദ്യാർഥികൾ, രക്ഷിതാക്കൾ, മറ്റ് വിശിഷ്ടാതിഥികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഡിജിറ്റൽ മേഖലയിലെ തൊഴിൽ സാധ്യതകൾ ലക്ഷ്യമിട്ട് യുവജനങ്ങൾക്ക് ഗുണമേന്മയുള്ള പരിശീലനം നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം.

രാത്രിസത്രങ്ങൾ

യന്ത്രങ്ങളുടെ ബുദ്ധിയും മനുഷ്യന്റെ മഹത്വവും [ഭാഗം 2]

സുവിശേഷത്തിന്റെ മേലങ്കി ധരിക്കുന്ന നവ ആത്മീയത

പാക്കിസ്ഥാനിലെ തോമാശ്ലീഹായുടെ തീര്‍ഥകേന്ദ്രത്തില്‍ തിരുനാള്‍ ആഘോഷിച്ചു

ഐതിഹ്യ ചിന്തയുടെ ആധിപത്യം