Kerala

'മദർ തെരേസ - പ്രോഫറ്റ് ഓഫ് കംപാഷൻ' പുറത്തിറങ്ങി

Sathyadeepam

കൊൽക്കത്ത വിശുദ്ധ മദർ തെരേസയുടെ ജീവിതവും പ്രേക്ഷിതപ്രവർത്തനങ്ങളും ദൃശ്യവൽക്കരിക്കുന്ന 'മദർ തെരേസ- പ്രൊപ്പർട്ടി ഓഫ് കമ്പാഷൻ' എന്ന അന്താരാഷ്ട്ര ഡോക്യുമെന്ററി പുറത്തിറങ്ങി. വിശുദ്ധ മദർ തെരേസയുടെ തിരുനാൾ ദിനമായ ശനിയാഴ്ച കൊൽക്കത്ത അതിരൂപതയുടെ നേതൃത്വത്തിൽ പാർക്ക് സ്ട്രീറ്റിലെ സെന്റ് സേവ്യേഴ്സ് കോളേജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ആർച്ച്ബിഷപ് ഡോ. ഏലീദാസ് പ്രാൻഡൊ ഡോക്യുമെന്ററിയുടെ പ്രകാശനം നിർവഹിച്ചു, തുടർന്ന് ആദ്യ പ്രദർശനം നടന്നു. മുതിർന്ന മാധ്യമപ്രവർത്തകനായ ആന്റോ അക്കരയാണ് ഡോക്യുമെന്ററി നിർമിച്ചിരിക്കുന്നത്. ഇൻഡോറിലെ 'ആത്മദർശൻ ടിവി'യുടെ പിന്തുണയോടെയാണ് ഡയറക്ഷനുള്ള ഡോക്യുമെന്ററി പൂർത്തിയാക്കിയത്.

മാധ്യമപ്രവർത്തകനായ ആന്റോ അക്കരയുടെ മദർ തെരേസയോടുള്ള അടങ്ങാത്ത ആദരവാണ് ഈ സംരംഭത്തിന് പിന്നിലെന്ന് ആർച്ച്ബിഷപ് ഡോ. ഏലീദാസ് പ്രാൻഡൊ പറഞ്ഞു. നിർമാണത്തിന്റെ നിർണായകഘട്ടങ്ങളിൽ കമ്പ്യൂട്ടറിലെ വിവരങ്ങൾ നഷ്ടപ്പെട്ടിട്ടും പിന്മാറാതെ ഈ ദൗത്യം പൂർത്തിയാക്കിയ അന്റോ അക്കരയുടെ നിശ്ചയദാർഢ്യത്തെ ആർച്ച്ബിഷപ് പ്രശംസിച്ചു.

തനിക്ക് 33 വയസ്സ് മാത്രമുള്ളപ്പോൾ 1995-ൽ മദർ തെരേസ നൽകിയ സമഗ്രമായ ഒരു അഭിമുഖമാണ് ഈ യാത്രയുടെ തുടക്കമെന്ന് ആന്റോ അക്കര അനുസ്മരിച്ചു. അതിനുശേഷം അന്താരാഷ്ട്ര റിപ്പോർട്ടിംഗിന്റെ ഭാഗമായി ഇദ്ദേഹം നിരവധി തവണ കൊൽക്കത്ത സന്ദർശിച്ചിട്ടുണ്ട്. 1997-ലെ മദർ തെരേസയുടെ സംസ്കാര ചടങ്ങുകൾ ഉൾപ്പെടെ, നിർണായക ഘട്ടങ്ങളിലെല്ലാം താൻ കൊൽക്കത്തയിൽ ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മിഷനറീസ് ഓഫ് ചാരിറ്റി രൂപീകൃതമായി 75 വർഷം തികയുന്ന വേളയിലാണ് ഇത്തരമൊരു ഡോക്യുമെന്ററി എന്ന ആശയം താൻ മുന്നോട്ടുവെച്ചത്. സഹായിക്കുന്ന തന്റെ വ്യക്തിപരവുമായ ഈ സംരംഭത്തിന് പൂർണ്ണ പിന്തുണ നൽകുകയായിരുന്നു. ഈ സ്വപ്നം സാക്ഷാത്കരിക്കാൻ പൂർണ്ണ പിന്തുണ നൽകിയ ഇൻഡോറിലെ 'ആത്മദർശൻ ടിവി'യോട് കടപ്പെട്ടിരിക്കുന്നുവെന്നും ഡോക്യുമെന്ററി പരിചയപ്പെടുത്തിക്കൊണ്ട് ആന്റോ അക്കര കൂട്ടിച്ചേർത്തു.

മദർ തെരേസ ലോകത്തിന് മുന്നിൽ തുറന്നിട്ട കാരുണ്യത്തിന്റെ പ്രവാചക വഴിയാണ് ഈ ഡോക്യുമെന്ററി റിയൽ ആന്തറിൽ വിശകലനം ചെയ്യുന്നു. കൂടാതെ, മദറിനെതിരെയുള്ള വ്യാജ പ്രചാരണങ്ങളെയും തെളിവില്ലാത്ത ആരോപണങ്ങളെയും ഡോക്യുമെന്ററി വസ്തുതാപരമായി പ്രതിരോധിക്കുന്നു.

1948-ൽ പാറ്റ്ന, 1959-ൽ ജാർഖണ്ഡ്, 1966-ൽ ന്യൂഡൽഹി എന്നിവിടങ്ങളിലെ മദറിന്റെ ആദ്യകാല പ്രവർത്തനങ്ങളുടെ അപൂർവദൃശ്യങ്ങളും വിവരങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. യെമൻ, നിക്കറാഗുവ, ഗാസ, യുക്രെയ്ൻ തുടങ്ങിയ സംഘർഷമേഖലകളിൽ സഭയിലെ കന്യാസ്ത്രീകൾ നടത്തിയ സേവനങ്ങളും ത്യാഗങ്ങളും, പ്രശസ്ത ഫോട്ടോഗ്രാഫർ റാഘു റായിയുടെ അനുഭവങ്ങളും, മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെ കുറിച്ച് പങ്കുവെച്ച ഓർമ്മകൾ എന്നിവയും ഡോക്യുമെന്ററിയിലുണ്ട്.

കന്യകാമറിയത്തിന്റെ ജനനത്തിരുനാള്‍ : സെപ്തംബര്‍ 8

സെൻ്റ് ആൻസ് ചാരിറ്റബിൾ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികൾക്ക് അധ്യയന പിന്തുണയുമായി സെൻ്റ് തോമസ് കോളേജിലെ എൻ. എസ്. വിദ്യാർത്ഥികൾ

ടോം ജോസ് അങ്കമാലിക്ക് നവതി സ്വീകരണം നല്കി

വിദ്യാഭ്യാസത്തെക്കുറിച്ച് സുബോധനയിൽ സത്സംഘം

അധ്യാപകരെ അനുമോദിച്ച് കത്തോലിക്ക കോൺഗ്രസ്സ്