Kerala

പി ഡി ഡി പി ഉല്‍പ്പന്നങ്ങളുടെ ഫാക്ടറി ഔട്ട്‌ലെറ്റ് ഉദ്ഘാടനം ചെയ്തു

Sathyadeepam

കാലടി: പി ഡി ഡി പിയുടെ പാലും പാല്‍ ഉല്‍പ്പന്നങ്ങളും ഉപഭോക്താക്കള്‍ ക്ക് സൗകര്യപ്രദമായി ലഭ്യമാക്കുന്നതിന് കാലടി മരോട്ടിച്ചോടുള്ള പി ഡി ഡി പി കെട്ടിടത്തില്‍ ഫാക്ടറി ഔട്ട്‌ലെറ്റ് ആരംഭിച്ചു. നെയ്യ്, ബട്ടര്‍, പനീര്‍, തൈര്, ബോട്ടില്‍ തൈര്, സംഭാരം, ലസ്സി, പാലട പായസം മിക്‌സ്, പാല്‍പ്പൊടി എന്നിവയും പീപ്പിള്‍സ് ഐസ്‌ക്രീമും ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്.

ഫാക്ടറി ഔട്ട്‌ലെറ്റ് മറ്റൂര്‍ പള്ളി വികാരി ഫാ. ജേക്കബ് മഞ്ഞളി വെഞ്ചരിച്ചു. റോജി ജോണ്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. കാലടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷൈജന്‍ തോട്ടപ്പിള്ളി ആദ്യ വില്പന നിര്‍വഹിച്ചു.

ഉദ്ഘാടനത്തോടനുബന്ധിച്ച് സെപ്തംബര്‍ 15 വരെ വലിയ വിലക്കുറവില്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ ഉപഭോ ക്താക്കള്‍ക്ക് അവസരം ഉണ്ടായിരിക്കു മെന്ന് പി ഡി ഡി പി ചെയര്‍മാന്‍ ഫാ. തോമസ് മങ്ങാട്ട് അറിയിച്ചു.

ഓണത്തോ ടനുബന്ധിച്ച് പാല്‍, തൈര് തുടങ്ങിയവ കൂടുതല്‍ വേണ്ടവര്‍ക്ക് ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യവും ഇവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വിശുദ്ധ പന്തേനൂസ് (216) : ജൂലൈ 7

ദിവ്യവചന സഭയുടെ 150 വര്‍ഷത്തെ സേവനത്തിന്റെ സ്മരണയില്‍ കത്കരി ഗോത്രവര്‍ഗക്കാര്‍ക്കായി ജനസേവാ സൊസൈറ്റി വികസന കേന്ദ്രം തുറന്നു

ആയുര്‍വേദത്തിന് പ്രാധാന്യം നല്‍കണം : പ്രഫ. എം കെ സാനു

വിശുദ്ധ മരിയ ഗൊരേത്തി (1890-1902) : ജൂലൈ 6

മിസ്പാ : കാവല്‍ ഗോപുരം