Kerala

സുകൃതം പ്രകൃതി വിചാരം പരിസ്ഥിതിവാരം

Sathyadeepam

കൊച്ചി: എറണാകുളം- അങ്കമാലി അതിരൂപതയുടെ സാമൂഹ്യ പ്രവര്‍ത്തനവിഭാഗമായ സഹൃദയയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന 'സുകൃതം പ്രകൃതി വിചാരം' പരിസ്ഥിതി വാരാഘോഷത്തിനു തുടക്കമായി. പൊന്നുരുന്നി സഹൃദയ അങ്കണത്തില്‍ ഡയറക്ടര്‍ ഫാ. പോള്‍ ചെറുപിള്ളിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ കൊച്ചി നഗരസഭാ കൗണ്‍സിലര്‍ അജി ഫ്രാന്‍സിസ് പരിസ്ഥിതിവാരാചരണത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചു. പൊന്നുരുന്നി ഗ്രാമീണ വായന ശാലാസംഘം പ്രസിഡന്‍റ് അഡ്വ. എം.കെ. ശശീന്ദ്രന്‍ പരിസ്ഥിതിദിന സന്ദേശം നല്‍കി. ജോസ് തോമസ് എട്ടുപറയില്‍, പോള്‍സണ്‍ താം, ജോജോ പുന്നയ്ക്കല്‍, അനൂപ് ആന്‍റണി , കെ.സി. മേരി, ഷിജോ ജോസഫ് എന്നിവര്‍ സംസാരിച്ചു. വൃക്ഷത്തൈവിതരണവും നടത്തി.

image

എന്റെ വന്ദ്യ ഗുരുനാഥന്‍

അറിവിന്റെ ആകാശവും സ്വതന്ത്രചിറകുകളും

ജി 7 ഉച്ചകോടിയില്‍ മാര്‍പാപ്പ പങ്കെടുക്കും

എ ഐ നൈതികത: സിസ്‌കോയും വത്തിക്കാനൊപ്പം

ഈസ്റ്റര്‍ കൂട്ടക്കൊലയ്ക്കിരയായവരുടെ രക്തസാക്ഷിത്വ പ്രഖ്യാപനത്തിനായി നിവേദനം