Kerala

പരിസ്ഥിതി ദിനാചരണം

Sathyadeepam

പാലാ: പി.എസ്.ഡബ്ല്യൂ.എസും എസ്.എം.വൈ.എമ്മും സംയുക്തമായുള്ള പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പാലാ രൂപതാ കേന്ദ്രത്തില്‍ പിസ്തയുടെ തൈ നട്ടു. രൂപത സമിതികളുടെ നേതൃത്വത്തില്‍ പാലാ രൂപത ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് രൂപതാതല ഉദ്ഘാടനം നിര്‍വഹിച്ചു. മറ്റു ഫൊറോനാ കേന്ദ്രങ്ങളിലും യൂണിറ്റുകള്‍ക്ക് തൈ വിതരണം നടന്നു. നാം ഒരു ചെടി നടുമ്പോള്‍ പ്രപഞ്ചം മുഴുവന്‍ അതില്‍ കാണണം. മണല്‍ വാരിയും വായു അശുദ്ധമാക്കിയും പ്രപഞ്ചത്തോട് നമ്മള്‍ ചെയ്യുന്ന ദ്രോഹത്തിനുള്ള പരിഹാരക്രിയയാണ് ഒരു വൃക്ഷത്തൈ നടുന്നതിലൂടെ നമ്മള്‍ ചെയ്യുന്നതെന്ന് ബിഷപ് ഓര്‍മിപ്പിച്ചു.

പാലാ രൂപതാ സഹായമെത്രാന്‍ മാര്‍ ജേക്കബ്ബ് മുരിക്കന്‍, രൂപതാ പ്രൊക്യുറേറ്റര്‍ ഫാ. ജോസ് നെല്ലിക്കത്തെരുവില്‍, പി.എസ്.ഡബ്ല്യു.എസ് ഡയറക്ടര്‍ ഫാ. തോമസ് കിഴക്കേല്‍, വിവിധ ഫൊറോന ഡയറക്ടര്‍മാരായ ഫാ. മാത്യു തുരുത്തിപ്പളളില്‍, ഫാ. മാത്യു കുരിശുമൂട്ടില്‍, ഫാ. മാത്യു മുതുപ്ലാക്കല്‍, ഫാ. ഫ്രാന്‍സിസ് ഇടത്തിനാല്‍, ഫാ. മാത്യു കാടന്‍കാവില്‍, ഡാന്റീസ് കൂനാനിക്കല്‍, പി.വി. ജോര്‍ജ് എന്നിവര്‍ സന്നിഹിതരായിരുന്നു.

താര്‍ഷീഷ്

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്