Kerala

അമലയില്‍ എന്‍.എം.സി. ശില്പശാല

Sathyadeepam

അമല മെഡിക്കല്‍ കോളേജ് അദ്ധ്യാപകര്‍ക്കായ് നാഷണല്‍ മെഡിക്കല്‍ കൗസിലിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ത്രിദിനശില്പശാലയുടെ ഉദ്ഘാടനം ഡയറക്ടര്‍ ഫാ. ജൂലിയസ് അറയ്ക്കല്‍ നിര്‍വ്വഹിച്ചു. ഫാ. ഫ്രാന്‍സിസ് കുരിശ്ശേരി, ഡോ. ബെറ്റ്‌സി തോമസ്, ഡോ. രാജേഷ് ആന്റോ, എന്‍.എം.സി. ഒബ്‌സര്‍വര്‍ ഡോ. സ്മിത, കോഓര്‍ഡിനേറ്റര്‍ ഡോ. സുനില്‍ മേനോന്‍ എന്നിവര്‍ പ്രസംഗിച്ചു. മെഡിക്കല്‍ വിദ്യാഭ്യാസം കാലോചിതമായി രൂപപ്പെടുത്തുക, ഡോക്ടര്‍-രോഗീ ബന്ധം മെച്ചപ്പെടുത്തുക തുടങ്ങിയ ഉദ്ദേശത്തോടെയാണ് പരിപാടി സംഘടിപ്പിച്ചതെന്ന് അമല മെഡിക്കല്‍ കോളേജ് പി.ആര്‍.ഒ. ശ്രീ.ജോസഫ് വര്‍ഗ്ഗീസ് അറിയിച്ചു.

മതബോധന സെമിനാർ

അഭിലാഷ് ഫ്രേസര്‍ക്ക് ലെഗസി ഓഫ് ലിറ്ററേച്ചര്‍ പുരസ്‌കാരം

നേതൃത്വ പരിശീലന ശിബിരവും, അവാർഡ് വിതരണവും നടന്നു

ഗ്രാൻഡ് പേരന്റ്സ് ഡേ ആഘോഷിച്ചു

ഭയപ്പെടുകയില്ല