പോപ്പ് ഫ്രാന്‍സിസ് ഹൃദയാശുപത്രിയുടെ ശില ആശീര്‍വദിച്ചു

പോപ്പ് ഫ്രാന്‍സിസ് ഹൃദയാശുപത്രിയുടെ ശില ആശീര്‍വദിച്ചു
Published on

റോമില്‍ സഭയുടെ ഉടമസ്ഥതയിലുള്ള ജെമെല്ലി ആശു പത്രിയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പേരില്‍ പുതുതായി തുടങ്ങുന്ന ഹൃദയരോഗവിഭാഗത്തിന്റെ പ്രഥമശില ലിയോ പതിനാലാമന്‍ മാര്‍പാപ്പ ആശീര്‍വദിച്ചു.

പോപ്പ് ഫ്രാന്‍സിസ് ഹാര്‍ട് സെന്റര്‍ എന്ന പേരിലുള്ള പുതിയ വിഭാഗം മികവുറ്റതും അതേസമയം ക്രൈസ്തവാദര്‍ശങ്ങള്‍ പാലിക്കുന്നതുമാകണമെന്നു ലിയോ മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു.

100 സാധാരണ കിടക്കകളും 28 ഐസിയു കിടക്ക കളും 9 ഓപ്പറേഷന്‍ തിയേറ്ററുകളും ഉള്ള സെന്ററാണ് പുതുതായി ഒരുങ്ങുന്നത്. ഹൃദയരോഗചികിത്സയ്ക്കുള്ള അത്യാധുനിക സംവിധാനങ്ങളെല്ലാം ഇവിടെ സജ്ജമാക്കുന്നുണ്ട്.

logo
Sathyadeepam Online
www.sathyadeepam.org