Kerala

ദേശീയ അദ്ധ്യാപകപരിശീലനം

Sathyadeepam

തൃശൂര്‍: മുണ്ടൂര്‍ യുവക്ഷേത്ര കോളജിലെ മാനേജുമെന്റ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ ദേശീയതലത്തില്‍ അഞ്ചു ദിവസത്തെ അദ്ധ്യാപക പരിശീലന പരിപാടി കോളജ് ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെ നടത്തി. പരിപാടിയുടെ ഉദ്ഘാടന സന്ദേശം ഡയറക്ടര്‍ റവ. ഡോ. മാത്യു ജോര്‍ജ് വാഴയില്‍ ഓണ്‍ലൈനില്‍ നല്കി. പ്രിന്‍സിപ്പാള്‍ ഡോ. ടോമി ആന്റണി, വൈസ് പ്രിന്‍സിപ്പാള്‍ റവ. ഡോ. ലാലു ഓലിക്കല്‍, അസി. ഡയറക്ടര്‍ റവ. ഫാ. ഷൈജു പരിയാത്ത്, ഡോ. രമ്യ ജെ, ഷൈലജ മേനോന്‍ എന്നിവര്‍ പ്രസംഗിച്ചു. ട്രിച്ചിയിലെ കാവേരി കോളജിലെ അസ്സോസിയേറ്റ് പ്രഫസ്സര്‍ ഡോ. എം. നീല, വളാഞ്ചേരി ശ്രീനാരായണ കോളജ് മുന്‍ പ്രിന്‍സിപ്പാള്‍ ഡോ. അജയ് വി.എ., ആന്ധ്രയിലെ കെ.എല്‍ ബിസിനസ്സ് സ്‌കൂള്‍ അസ്സോസിയേറ്റ് പ്രഫസ്സര്‍ ഡോ. കൊലാച്ചിന ശ്രീനിവാസ്, പഞ്ചാബിലെ കല്‍സാ കോളജിലെ അസി. പ്രഫസ്സര്‍ ഡഡോ, ദീപിക കോലി, ബാംഗ്ലൂരിലെ ബ്രിന്ദാവന്‍ കോളജിലെ അസ്സോസിയേറ്റ് പ്രഫസ്സര്‍ ഡോ. എം. ഗുരുസ്വാമി എന്നിവര്‍ സെമിനാര്‍ നയിച്ചു. വിവിധ സംസ്ഥാനങ്ങളില്‍നിന്നായി മുന്നൂറോളം അദ്ധ്യാപകര്‍ പങ്കെടുത്തു.

വിശുദ്ധ കാമില്ലസ് ലെല്ലിസ്  (1550-1614)  : ജൂലൈ 14

ഓരോ കവിതയും ഹൃദയസ്പന്ദനമായി മാറുകയാണ് സെബാസ്റ്റ്യൻ്റെ   പ്രത്യേകത:  എം കെ സാനു

ലഹരിക്കെതിരെ ബോധവല്‍ക്കരണവുമായി എന്‍ എസ് എസ് സെന്റ് തോമാസ് കോളേജ് വിദ്യാര്‍ഥികളുടെ കൂട്ടയോട്ടം

സൗജന്യ മെഡിക്കല്‍ ക്യാമ്പ്

സത്യദീപം ടോപ് റീഡർ 2025: സത്യദീപം വായനക്കാർക്ക് ഒരു ലക്ഷം രൂപയുടെ സമ്മാനങ്ങൾ