Kerala

കാര്‍ഷികമേഖലയുടെ പുരോഗതിയ്ക്ക് ബഹുവിള കൃഷി സമ്പ്രദായം കര്‍ഷക സമൂഹം അവലംബിക്കണം – മാര്‍ മാത്യു മൂലക്കാട്ട്

Sathyadeepam

കൃഷി പ്രോത്സാഹന പദ്ധതി  ധനസഹായം വിതരണം ചെയ്തു

ഫോട്ടോ അടിക്കുറിപ്പ് :  കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന കൃഷി പ്രോത്സാഹന പദ്ധതിയുടെ ഭാഗമായുള്ള ധനസഹായം വിതരണം കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് നിര്‍വ്വഹിക്കുന്നു. (ഇടത്തുനിന്ന്) ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍,  ഫാ. സുനില്‍ പെരുമാനൂര്‍, ലിസ്സി കുര്യന്‍, ലൗലി ജോര്‍ജ്ജ്, പ്രൊഫ. റോസമ്മ സോണി, ലൂക്കാ എം. ജെ എന്നിവര്‍ സമീപം.

കാര്‍ഷികമേഖലയുടെ പുരോഗതിയ്ക്ക് ബഹുവിള കൃഷി സമ്പ്രദായം കര്‍ഷക സമൂഹം അവലംബിക്കണമെന്ന് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത  മാര്‍ മാത്യു മൂലക്കാട്ട്. അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന കൃഷി പ്രോത്സാഹന പദ്ധതിയുടെ ഭാഗമായുള്ള ധനസഹായ വിതരണത്തിന്റെ ഉദ്ഘാടനം തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കര്‍ഷക സംഘങ്ങളിലൂടെ കെ.എസ്.എസ്.എസ് നടപ്പിലാക്കി വരുന്ന കൃഷി സമുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ കാര്‍ഷിക മേഖലയ്ക്ക് കൂടുതല്‍ കരുത്ത് പകരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ പ്രൊഫ. റോസമ്മ സോണി, കോട്ടയം മുനിസിപ്പല്‍ കൗണ്‍സിലര്‍ ലിസ്സി കുര്യന്‍, കെ.എസ്.എസ്. എസ്. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍, കര്‍ഷസംഘം പ്രതിനിധി ലൂക്കാ എം.ജെ എന്നിവര്‍ പ്രസംഗിച്ചു. കപ്പ, വാഴ. ഇഞ്ചി, നെല്ല് തുടങ്ങിയ കൃഷികള്‍ ആരംഭിക്കുന്നതിനുള്ള സബ്‌സിഡിയോടു കൂടിയ പലിശരഹിത ധനസഹായമാണ് പദ്ധതിയുടെ ഭാഗമായി കര്‍ഷകര്‍ക്ക് ലഭ്യമാക്കിയത്.

താര്‍ഷീഷ്

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്