Kerala

മോൺ. അഗസ്റ്റിൻ കണ്ടത്തിലച്ചൻ്റെ ചരമ രജത ജൂബിലിയാചരിച്ചു

Sathyadeepam

പൊന്നുരുന്നി: ഉള്ളവും ഉള്ളതിലൊരു പങ്കും പങ്കുവയ്ക്കുന്ന കരുതലുള്ള മനുഷ്യരായി വളരുവാൻ തലമുറകൾക്ക് പ്രചോദനമായ വഴിവിളക്കാണ് സേവ് എ ഫാമിലി പ്ലാൻ സ്ഥാപകനായ മോൺ. അഗസ്റ്റിൻ കണ്ടത്തിലെന്ന് എറണാകുളം അങ്കമാലി അതിരൂപതാ വികാരി ജനറൽ ഫാ. ആൻ്റോ ചേ രാന്തുരുത്തി അഭിപ്രായപ്പെട്ടു. അതിരൂപതാ സാമൂഹ്യപ്രവർത്തന വിഭാഗമായ സഹൃദയയുടെ ആഭിമുഖ്യത്തിൽ പൊന്നുരുന്നിയിൽ സംഘടിപ്പിച്ച ചരമരജത ജൂബിലിയാചരണത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

പ്രാദേശിക വിഭവ സമാഹരണത്തോടെ ദരിദ്രകുടുംബങ്ങൾക്ക് സഹായമേകുന്ന ബ്ലസ് എ ഫാമിലി രണ്ടാംഘട്ട വിപുലീകരണത്തിൻ്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. സേവ് എ ഫാമിലി പ്ലാൻ ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ആൻ്റണി വട്ടപ്പറമ്പിൽ, സഹൃദയ ഡയറക്ടർ ഫാ. ആൻ്റണി പുതിയാപറമ്പിൽ, സഹൃദയ മീഡിയ മാനേജർ ജീസ് പി പോൾ എന്നിവർ സംസാരിച്ചു.

വിശുദ്ധ മേരി മഗ്ദലേന  (84)  : ജൂലൈ 22

വേൾഡ് കപ്പ് ആരവങ്ങൾക്കിടയിൽ വേർഡ് കപ്പ് മത്സരവുമായി സൗത്ത് തുറവൂർ ഇടവക

പിടിച്ചെടുക്കപ്പെട്ട സെമിത്തേരി, പരീക്ഷയിലകപ്പെട്ട ഭരണഘടന

കത്തോലിക്ക കോൺഗ്രസ് നേതൃയോഗം നടത്തി

വിശുദ്ധ ലോറന്‍സ് ബ്രിന്റിസി  (1559-1619)  : ജൂലൈ 21