Kerala

മോണ്‍. ജോസഫ് കുഴിഞ്ഞാലിയുടെ പൗരോഹിത്യ സുവര്‍ണജൂബിലി

Sathyadeepam

പാലാ: രൂപതാ വികാരി ജനറാള്‍ മോണ്‍. ജോസഫ് കുഴിഞ്ഞാലിയുടെ പൗരോഹിത്യ സുവര്‍ണജൂബിലി ആഘോഷം മാതൃ ഇടവകയായ പ്രവിത്താനം സെന്‍റ് അഗസ്റ്റിന്‍സ് ഫൊറോനാ പള്ളിയില്‍ നടത്തി. മെത്രാന്മാരുടെ മുഖ്യകാര്‍മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ട സമൂഹബലിയില്‍ അമ്പതോളം വൈദികര്‍ സഹകാര്‍മ്മികരായി. തുടര്‍ന്നു പാരീഷ് ഹാളില്‍ നടന്ന അനുമോദനസമ്മേളനം സീറോ-മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദി. മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം അദ്ധ്യക്ഷത വഹിച്ചു. മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മാര്‍ മാത്യു അറയ്ക്കല്‍, മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍, മാര്‍ ജേക്കബ് മുരിക്കന്‍, കെ.എം. മാണി എംഎല്‍എ., പി.ജെ. ജോസഫ് എംഎല്‍എ, ജോസ് കെ. മാണി എംപി, മോന്‍സ് ജോസഫ് എംഎല്‍എ, ഡോ. സിറിയക് തോമസ്, ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍, സി. റെജീന മേരി സിഎംസി, ഫാ. തോമസ് ആനിക്കാലായില്‍, ഫാ. സെബാസ്റ്റ്യന്‍ പടിക്കക്കുഴുപ്പില്‍, കുര്യാക്കോസ് പടവില്‍ എന്നിവര്‍ പ്രസംഗിച്ചു.

image

എം സി ബി എസ് അഖില കേരള ബൈബിള്‍ ക്വിസ് മത്സരം

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍