Kerala

മണിപ്പൂര്‍: പ്രതിഷേധറാലി

Sathyadeepam

അശോകപുരം: മണിപ്പൂരില്‍ വേദനിക്കുന്ന ജനതയോട് ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് സെന്റ് സെബാസ്റ്റിയന്‍ അശോകപുരം പള്ളിയുടെ നേതൃത്വത്തില്‍ നിശബ്ദ പ്രതിഷേധ റാലി സംഘ ടിപ്പിച്ചു. വികാരി ഫാ. ജോസ് ചോ ലിക്കര, സഹവികാരി ഫാ. ജോണ്‍ തൈപറമ്പില്‍, കൈക്കാരന്മാരായ നെല്‍സണ്‍, ജോസ് എന്നിവരും ഇടവകയിലെ സംഘടനകളുടെ പ്രസിഡന്റുമാരും യൂണിറ്റ് ഭാരവാ ഹികളും പാരിഷ് കൗണ്‍സില്‍, സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങളും ഇടവകയിലെ സന്യാസിനി സഭ കളുടെ പ്രതിനിധികളും കുട്ടികളും കാര്‍മ്മല്‍ നേഴ്‌സിങ് സ്‌കൂളിലെ കുട്ടികളും റാലിയില്‍ പങ്കെടുത്തു. സമാപനത്തില്‍ ഫാ. ചോലി ക്കര പ്രസംഗിച്ചു. ബ്രദര്‍ വില്‍സന്‍ പ്രാര്‍ത്ഥനയും ഭാരതത്തി ന്റെ പ്രതിജ്ഞ പുതക്കലും നടത്തി. അഞ്ജലീന ഗാനം ആലപി ച്ചു. കെ സി വൈ എം തയ്യാറാക്കിയ ടാബ്ലോയും ഉണ്ടായിരുന്നു.

വിശുദ്ധ പന്തേനൂസ് (216) : ജൂലൈ 7

ദിവ്യവചന സഭയുടെ 150 വര്‍ഷത്തെ സേവനത്തിന്റെ സ്മരണയില്‍ കത്കരി ഗോത്രവര്‍ഗക്കാര്‍ക്കായി ജനസേവാ സൊസൈറ്റി വികസന കേന്ദ്രം തുറന്നു

ആയുര്‍വേദത്തിന് പ്രാധാന്യം നല്‍കണം : പ്രഫ. എം കെ സാനു

വിശുദ്ധ മരിയ ഗൊരേത്തി (1890-1902) : ജൂലൈ 6

മിസ്പാ : കാവല്‍ ഗോപുരം