Kerala

മിഷന്‍ ലീഗിന്‍റെ പരിഷ്കരിച്ച നിയമാവലി പ്രകാശനം ചെയ്തു

Sathyadeepam

കാക്കനാട്: തിരുസഭയില്‍ ധാരാളം പൗരോഹിത്യ സന്യാസ ദൈവവിളികള്‍ സമ്മാനിച്ച അല്മായ പ്രേഷിതസംഘടനയായ ചെറുപുഷ്പ മിഷന്‍ ലീഗിന്‍റെ രക്ഷാകര്‍തൃത്വം സീറോ മലബാര്‍ സഭയുടെ സിനഡ് ഏറ്റെടുത്ത് അതിന്‍റെ മേല്‍നോട്ടം സീറോ മലബാര്‍ സഭയുടെ ദൈവവിളി കമ്മീഷനെ ഏല്പിച്ചതിനുശേഷം പരിഷ്കരിച്ച നിയമാവലിയുടെ പ്രകാശനം സംഘടനയുടെ രക്ഷാധികാരിയായ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സംഘടനയുടെ അന്തര്‍ദേശീയ പ്രസിഡന്‍റ്ഡേവിസ് വല്ലൂരാന്‍ നല്‍കി നിര്‍വഹിച്ചു. സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ നിയമാവലിക്കുളള പ്രാധാന്യം തദവസരത്തില്‍ അദ്ദേഹം ഏവരേയും ഓര്‍മിപ്പിച്ചു. ദൈവവിളി കമ്മീഷന്‍ ചെയര്‍മാനും സംഘടനയുടെ സഹരക്ഷാധികാരിയുമായ മാര്‍ ലോറന്‍സ് മുക്കുഴി, ദൈവവിളി കമ്മീഷന്‍ അംഗം ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ഞരളക്കാട്ട്, ദൈവവിളി കമ്മീഷന്‍ അംഗവും ദേശീയ രക്ഷാധികാരിയുമായ മാര്‍ ജേക്കബ് മുരിക്കന്‍, കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, ദൈവവിളി കമ്മീഷന്‍ സെക്രട്ടറി റവ. ഫാ. ഡോ. സെബാസ്റ്റ്യന്‍ മുട്ടംതൊട്ടില്‍ എം.സി.ബി.എസ്, ദേശീയ ഡയറക്ടര്‍ റവ. ഡോ. ജെയിംസ് പുന്നപ്ലാക്കല്‍, ഓഫിസ് സെക്രട്ടറി സി. പ്രവീണ സി.എസ്.എന്‍., ദേശീയ പ്രസിഡണ്ട് ബിനോയ് പളളിപ്പറമ്പില്‍, ജനറല്‍ സെക്രട്ടറി സുജി പുല്ലുകാട്ട് എന്നിവരും സന്നിഹിതരായിരുന്നു.

എഞ്ചിനീയറിംഗ് പ്രവേശന നടപടികള്‍ ത്വരിതപ്പെടുത്തണം:

പൊഫ. എം പി പോള്‍ 73-ാം ചരമവാര്‍ഷികാചരണം നടത്തി

വിശുദ്ധ ജോണ്‍ ഗാള്‍ബര്‍ട്ട്  (985-1073) : ജൂലൈ 12

ഇന്‍ക്ലൂസിസ് ഐ ടി പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു

കടലുകൾ കടന്ന് മലയാളികളുടെ പ്രിയപ്പെട്ട ചാവറ മാട്രിമണി ഇനി അമേരിക്കയിലും