Kerala

മീഡിയ ശില്പശാല സംഘടിപ്പിച്ചു

Sathyadeepam

കൊച്ചി ; ചാവറ കൾച്ചറൽ സെന്റർ, മൈൽ സ്റ്റുഡിയോസുമായും ഇന്ത്യൻ ആഡ് ഫിലിം മേക്കേഴ്‌സുമായും ചേർന്ന് നടത്തിയ ഏകദിന മീഡിയ ശില്പശാല ചാവറകൾച്ചറൽ സെന്ററിൽ സംഘടിപ്പിച്ചു. ആപ്പിൾ സെർട്ടിഫൈഡ് ട്രെയ് നർ , ജോൺ കൊഴൻസിക് ( John  Kochanczyk ) പരിശീലനത്തിന് നേതൃത്വം നൽകി.

 എ ഐ ക്ക് അനന്തസാധ്യതകൾ ആണെന്നും പുതിയ ജനറേഷൻ സിനിമ പഠിക്കുന്നവർ ഇത് കൂടുതൽ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.  ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ്  സി.എം.ഐ , മൈൽ സ്റ്റുഡിയോ പ്രതിനിധി റോബി തോമസ്, ഇന്ത്യൻ ആഡ് ഫിലിം മേക്കേഴ്‌സ് പ്രതിനിധി സിജോയ് വർഗീസ്, ചാവറ ഫിലിം സ്‌കൂൾ അക്കാദമിക് ഹെഡ് പ്രജേഷ് സെൻ എന്നിവർ സംസാരിച്ചു . എഡിറ്റിംഗ്, കളറിംഗ് ,സൗണ്ട് ഡിസൈൻ എന്നീ മേഖലകളെ കുറിച്ചും എ ഐ സാധ്യതകളെ കുറിച്ചും ക്ലാസുകൾ നടന്നു.

വിശുദ്ധ പാദ്രെ പിയോ (1887-1968) : സെപ്തംബര്‍ 23

വിശുദ്ധ തോമസ് വില്ലനോവ (1486-1555) : സെപ്തംബര്‍ 22

കാർലോ അക്യൂട്ടിസിനെ കുറിച്ചുള്ള പുസ്തകത്തിന്റെ പ്രകാശനം മേജര്‍ ആര്‍ച്ചുബിഷപ് റാഫേല്‍ തട്ടില്‍ നിര്‍വഹിച്ചു

അൽഷിമേഴ്സ് ദിനാചരണം നടത്തി

ക്രൈസ്തവ പഠന റിപ്പോര്‍ട്ടിന്മേല്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ നിലപാട് വ്യക്തമാക്കണം: കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍