
മെല്‍ബണ്‍: സെപ്തംബര്‍ 7 ന് ലിയോ പതിനാലാമന്‍ മാര്‍പാപ്പ വിശുദ്ധനായി പ്രഖ്യാപിക്കുന്ന കാര്‍ലോ അക്യൂട്ടിസിനെക്കുറിച്ച് റവ. ഡോ. ജോണ്‍ പുതുവ രചിച്ച ഇംഗ്ലീഷ് പുസ്തകം സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ് റാഫേല്‍ തട്ടില്‍ ഡോ. ജോ തോമസിനു നല്‍കി പ്രകാശനം ചെയ്തു.
ഗ്രന്ഥകര്‍ത്താവ് റവ. ഡോ. ജോണ്‍ പുതുവ, ഫാ. എബ്രഹാം നാടുകുന്നേല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. കാര്‍ലോ അക്യൂട്ടിസിനെക്കുറിച്ചുള്ള റവ. ഡോ. ജോണ്‍ പുതുവ എഴുതിയ നാലാമത്തെ പുസ്തകമാണ് ഇപ്പോള്‍ ഇംഗ്ലീഷില്‍ ലഭ്യമായിരിക്കുന്നത്.