Kerala

ധന്യന്‍ കദളിക്കാട്ടില്‍ മത്തായി അച്ചന്‍റെ 83-ാം ചരമവാര്‍ഷികം

Sathyadeepam

പാലാ: ഈ കാലഘട്ടത്തിന് ഏറ്റവും അനുയോജ്യനായ പ്രവാചകനാണു ധന്യന്‍ കദളിക്കാട്ടില്‍ മത്തായി അച്ചന്‍ എന്നു മാര്‍ ജോസഫ് പാംപ്ലാനി. ധന്യന്‍ കദളിക്കാട്ടില്‍ മത്തായി അച്ചന്‍റെ 83-ാം ചരമവാര്‍ഷികത്തോടനുബന്ധിച്ചുള്ള സമൂഹബലി മദ്ധ്യേ വചനസന്ദേശം നല്കുകയായിരുന്നു ബിഷപ്. ദിവ്യകാരുണ്യം എല്ലാ പ്രതിസന്ധികള്‍ക്കും ഉത്തരമാണ് എന്നു സാക്ഷ്യപ്പെടുത്തുന്ന ജീവിതമായിരുന്നു ധന്യന്‍ കദളിക്കാട്ടിലച്ചന്‍റേത് എന്നും ബിഷപ് പറഞ്ഞു.

മുപ്പത്തിനാലു വര്‍ഷത്തെ പൗരോഹിത്യശുശ്രൂഷയിലൂടെ പൊതു സംസ്കാരത്തോട് ഇഴുകിച്ചേര്‍ന്ന മഹാത്മാവാണു ധന്യന്‍ കദളിക്കാട്ടില്‍ മത്തായി അച്ചന്‍ എന്നു മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. ധന്യന്‍ കദളിക്കാട്ടില്‍ മത്തായി അച്ചന്‍റെ 83-ാം ചരമവാര്‍ഷിക ദിനത്തിലെ പ്രാര്‍ത്ഥനാശുശ്രൂഷകള്‍ക്കു നേതൃത്വം നല്കി സന്ദേശം പങ്കുവയ്ക്കുകയായിരുന്നു അദ്ദേഹം.

ശ്രാദ്ധ വെഞ്ചെരിപ്പിനുശേഷം സി. പെലാജിയ എഴുതിയ "ധന്യജീവിതം" എന്ന പുസ്തകത്തിന്‍റെ പ്രകാശനകര്‍മ്മം നടന്നു. മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മാര്‍ ജോസഫ് പാംപ്ലാനിക്കു നല്കി പ്രകാശനകര്‍മ്മം നിര്‍വഹിച്ചു.

താര്‍ഷീഷ്

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്