Kerala

അവകാശദിനാചരണവും ഭീമഹര്‍ജി ഒപ്പുശേഖരണവും നടത്തി

Sathyadeepam

പുത്തന്‍പീടിക: തൃശ്ശൂര്‍ അതിരൂപതയുടെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 21-ാം തീയതി തൃശ്ശൂരില്‍ നടത്തുന്ന സമുദായ ജാഗ്രത സദസ്സിനോടനുബന്ധിച്ച് സെന്റ് ആന്റണീസ് പള്ളിയില്‍ അവകാശ ദിനാചരണവും മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കുന്ന ഭീമഹര്‍ജി ഒപ്പുശേഖരണവും നടത്തി.

ആദ്യ ദിവ്യബലിക്കുശേഷം പള്ളിയില്‍ നടന്ന ഒപ്പുശേഖരണം ഭീമഹര്‍ജിയില്‍ ഒപ്പിട്ടുകൊണ്ട് ഇടവക വികാരി റവ. ഫാ. ജോസഫ് മുരിങ്ങാത്തേരി ഉദ്ഘാടനം ചെയ്തു. അസി. വികാരി ഫാ. ജോഫിന്‍ അക്കരപട്ട്യേക്കല്‍, കൈക്കാരന്‍ എ സി ജോസഫ്, കത്തോലിക്ക കോണ്‍ഗ്രസ്സ് പ്രസിഡന്റ് ആന്റോ തൊറയന്‍, ഫൊറോന കൗണ്‍സില്‍ അംഗം സൈമണ്‍ കെ എ,

കുടുംബ കൂട്ടായ്മ കേന്ദ്ര സമിതി കണ്‍വീനര്‍ ഷാജു ഡേവിഡ്, കൈക്കാരന്‍മാരായ ആല്‍ഡ്രിന്‍ ജോസ്, സണ്ണി കെ എ, ജോജി മാളിയേക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. പോള്‍ പി എ, ജെസ്സി വര്‍ഗീസ്, വിന്‍സെന്റ് കുണ്ടുകുളങ്ങര, എന്നിവര്‍ നേതൃത്വം നല്‍കി

വിശുദ്ധ സിപ്രിയാന്‍ (190-258) : സെപ്തംബര്‍ 16

സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി കത്തോലിക്ക കോണ്‍ഗ്രസ്

വ്യാകുലമാതാവ് (സെപ്തംബര്‍ 15)

128 കാൻസർ രോഗികൾക്ക് സൗജന്യമായി വിഗ്ഗുകൾ നൽകി

വിശുദ്ധ കുരിശിന്റെ വിജയം (സെപ്തംബര്‍ 14)