Kerala

ലേബർ ക്യാമ്പിലെ അതിഥി തൊഴിലാളികൾക്ക് മാസ്ക് വിതരണം 

Sathyadeepam

ഫോട്ടോ: മരട്  ലേബർ ക്യാമ്പിലെ അതിഥി തൊഴിലാളികൾക്ക്  സഹൃദയയുടെ നേതൃത്വത്തിൽ സൗജന്യമായി മാസ്കുകൾ വിതരണം  ചെയ്യുന്നു. 


എറണാകുളം-അങ്കമാലി അതിരൂപത സാമൂഹ്യപ്രവർത്തന വിഭാഗമായ സഹൃദയ, കാരിത്താസ് ഇന്ത്യയുടെ സഹകരണത്തോടെ അതിഥി തൊഴിലാളികളുടെ ക്ഷേമത്തിനായി നടപ്പാക്കിവരുന്ന സുധർ പദ്ധതിയുടെ ഭാഗമായി മരട് ലേബർ ക്യാമ്പിൽ സൗജന്യ മാസ്ക് വിതരണം നടത്തി. നൂറോളം അതിഥി തൊഴിലാളികൾക്ക് വേണ്ടി വിതരണം ചെയ്ത മാസ്കുകൾ തൊഴിലാളി പ്രതിനിധികൾ ഏറ്റുവാങ്ങി. സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ മാസ്കുകൾ വിതരണം ചെയ്തു. പ്രോഗ്രാം കോ ഓർഡിനേറ്റർ അനന്തു ഷാജി, ലാലച്ചൻ കെ.ജെ, മാർട്ടിൻ വർഗീസ് എന്നിവർ സന്നിഹിതരായിരുന്നു.

സന്തോഷവും ആനന്ദവും

കാറ്റിക്കിസം ക്വിസ് [നമ്പര്‍ 70]

ഭവനസന്ദർശനം (House Visit)

ആദിമസഭയിലെ തീർത്ഥാടനങ്ങൾ

Real Life Manjummel Boys! ❤️‍🔥