Kerala

മദ്യനയം: സര്‍ക്കാര്‍ പുനഃപരിശോധിക്കണം

Sathyadeepam

കോട്ടയം: മദ്യനയത്തില്‍ വരുത്താന്‍ വിഭാവനം ചെയ്യുന്ന ഉദാരവത്ക്കരണ സമീപനം സമൂഹനന്മയ്ക്ക് ഭൂഷണമല്ലെന്ന് ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ്. മദ്യം ആരോഗ്യത്തിന് ഹാനികരമെന്ന യാഥാര്‍ത്ഥ്യ വും മദ്യം മൂലമുണ്ടാകുന്ന സാമൂഹ്യ തിന്മകളും കുടുംബശിഥിലീകരണ പ്രവണതയും തിരിച്ചറിഞ്ഞ്, മദ്യത്തിന്‍റെ ഉപയോഗം വ്യാപകമാക്കുന്നതിനുതകുന്ന ന യങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ നിന്നും തീരുമാനങ്ങള്‍ എടുക്കുന്നതില്‍ നിന്നും സര്‍ ക്കാരും നിയമ സംവിധാനങ്ങളും പിന്മാറേണ്ടതുണ്ട്. വീടുകളില്‍ മദ്യം വിളമ്പുവാന്‍ അനുവദിക്കുന്നത് വലിയ വിപത്തിലേക്കു നയിക്കുമെന്ന തിരിച്ചറിവ് ഉണ്ടാകേണ്ടിയിരിക്കുന്നു. ചൈതന്യ പാസ്റ്ററല്‍ സെന്‍ററില്‍ ചേര്‍ ന്ന കെ.സി.സി വര്‍ക്കിംഗ് കമ്മിറ്റി യോഗത്തില്‍ പ്രസിഡന്‍റ് സ്റ്റീഫന്‍ ജോര്‍ജ് എ ക്സ്. എംഎല്‍ എ അദ്ധ്യക്ഷത വഹിച്ചു. ചാപ്ലെയിന്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, സെക്രട്ടറി ഷൈജി ഓട്ടപ്പള്ളില്‍, വൈസ് പ്രസിഡന്‍റ് തൂഫാന്‍ തോമസ്, ജോ യിന്‍റ് സെക്രട്ടറി ജേക്കബ്ബ് വാണിയംപുരയിടത്തില്‍, ട്രഷറര്‍ സാബു മുണ്ടകപ്പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.

image

താര്‍ഷീഷ്

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്