Kerala

വേറിട്ട സമരവുമായി മദ്യനിരോധന യുവജന സമിതി

Sathyadeepam

കണ്ണൂര്‍: ലോക്ക് ഡൗണ്‍ അവസാനിച്ചാലും മദ്യനിരോധനം തുടരണം എന്ന ആവശ്യവുമായി മദ്യനിരോധന യുവജന സമിതി വീടുകളില്‍ നടത്തിയ പോസ്റ്റര്‍ പ്രചരണം ശ്രദ്ധേയമായി. സംസ്ഥാനകമ്മറ്റിയുടെ ആഹ്വാനപ്രകാരം സംസ്ഥാനത്തുടനീളം പ്രവര്‍ത്തകര്‍ വീടുകളില്‍ പോസ്റ്റര്‍ പ്രദര്‍ശനം നടത്തുകയും അത് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തതിന് സമൂഹത്തിന്‍റെ വിവിധ കോണുകളില്‍നിന്ന് അഭിനന്ദനങ്ങളും ലഭിക്കുകയുമുണ്ടായി. സര്‍ക്കാര്‍ കണ്ണു തുറക്കണമെന്നും ഏതൊക്കെ സമ്മര്‍ദ്ദങ്ങളുണ്ടായാലും ഇനി ഒരിക്കലും മദ്യശാലകള്‍ തുറക്കരുതെന്നും ആവശ്യപ്പെട്ടു.

തൃശ്ശൂരില്‍മദ്യ നിരോധനസമിതി സംസ്ഥാനപ്രസിഡന്‍റ് ഫാ. വര്‍ഗീസ് മുഴുത്തേറ്റ്, ജനറല്‍ സെക്രട്ടറി സി.സി. സാജന്‍, യുവജന സമിതി സംസ്ഥാന ഓര്‍ഗനൈസര്‍ ഇ.എ. ജോസഫ്, തിരുവനന്തപുരത്ത് അരുണ്‍ ആറ്റിങ്ങല്‍, എറണാകുളത്ത് ജോയി അയിരൂര്‍, ഇടുക്കിയില്‍ ഡയോണ മലപ്പുറത്ത് ഷബീര്‍ കൊളത്തൂര്‍, ഖദീജ ടീച്ചര്‍, വയനാട് മേരി ജെയിംസ്, കണ്ണൂരില്‍ സംസ്ഥാന പ്രസിഡന്‍റ് അബ്ദുല്‍ സമദ് മയ്യില്‍, മദ്യ നിരോധന സമിതി ജില്ലാ സെക്രട്ടറി അഷ്റഫ് മമ്പറം, വിജേഷ് മയ്യില്‍, മുഹമ്മദ് ഫസല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്

പോളിഷ് അല്‍മായ മിഷനറി അള്‍ത്താരയിലേക്ക്

ബുര്‍ക്കിനോഫാസോയില്‍ മതബോധകന്‍ കൊല്ലപ്പെട്ടു