ബുര്‍ക്കിനോഫാസോയില്‍ മതബോധകന്‍ കൊല്ലപ്പെട്ടു

ബുര്‍ക്കിനോഫാസോയില്‍ മതബോധകന്‍ കൊല്ലപ്പെട്ടു

പടിഞ്ഞാറന്‍ ആഫ്രിക്കയിലെ ബുര്‍ക്കിനാഫാസോയില്‍ ഒരു മതബോധകനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതായി എയ്ഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡ് (എ സി എന്‍) എന്ന സംഘടന അറിയിച്ചു. ഭീകരവാദികളാണ് ഈ കൃത്യം നടത്തിയതെന്ന് എ സി എന്‍ വ്യക്തമാക്കി. ഇടവകയില്‍ വിശ്വസ്തതയോടെ തന്റെ ദൗത്യം നിര്‍വഹിച്ചുകൊണ്ടിരുന്ന വ്യക്തിയായിരുന്നു കൊല്ലപ്പെട്ട എഡ്വേര്‍ഡ് യോഗ്ബാരെ എന്നു സഭാധികാരികള്‍ പറഞ്ഞു.

ബുര്‍ക്കിനോഫാസോയില്‍ കത്തോലിക്കാസഭയുടെ മുന്നണി പ്രവര്‍ത്തകരാണ് മതബോധകര്‍. ജനങ്ങളുടെ നന്മയ്ക്കുവേണ്ടി സ്വന്തം ജീവിതം അപകടപ്പെടുത്തിയാണ് അവര്‍ പലരും പ്രവര്‍ത്തിക്കുന്നത്. രണ്ടുമാസം മുമ്പ് ദാരോ രൂപതയില്‍ മറ്റൊരു മതബോധകന്‍ ഇപ്രകാരം കൊല്ലപ്പെട്ടിരുന്നു. പള്ളിയില്‍ ഞായറാഴ്ചയിലെ പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം കൊടുക്കുമ്പോള്‍ ആയിരുന്നു കൊലപാതകം.

ഇസ്ലാമിക തീവ്രവാദികള്‍ നടത്തുന്ന അക്രമങ്ങള്‍ മൂലം ബുര്‍ക്കിനോഫാസോയിലെ ക്രൈസ്തവര്‍ ഗുരുതരമായ അരക്ഷിതാവസ്ഥ നേരിടുകയാണെന്ന് സഭാധികാരികള്‍ അറിയിച്ചു. ദാരോ രൂപതയില്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന ആക്രമത്തില്‍ 15 ക്രൈസ്തവര്‍ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞവര്‍ഷം ജനുവരിയില്‍ ഒരു പുരോഹിതനെയും ഭീകരവാദികള്‍ കൊലപ്പെടുത്തി. വിദേശ മിഷണറിമാരും ഈ നൂറ്റാണ്ടില്‍ ബുര്‍ക്കിനോഫാസോയില്‍ രക്തസാക്ഷിത്വം വരിച്ചിട്ടുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org