ലിസി കോളേജ് ഓഫ് ഫാർമസിയുടെ സുവർണ്ണ ജൂബിലി ഉദ്ഘാടനം മോൺ. ഡോ. ആന്റോ ചേരാൻതുരുത്തി നിർവ്വഹിക്കുന്നു. ലിസി ആശുപത്രി മാനേജിംഗ് ഡയറക്‌ടർ ഫാ. ഡോ. പോൾ കരേടൻ, ഡോ. സി. ബെറ്റി കാർള എം.എസ്. ജെ, ഡോ ജിനു ഐസക്, ഡോ. സി. എൻ. എ. ഏലിക്കുട്ടി, ഫാ. ഡോ വർഗീസ് അമ്പലത്തിങ്കൽ, ഡോ. ജോൺ ജോസഫ് എന്നിവർ പങ്കെടുത്തു. 
Kerala

ലിസി കോളേജ് ഓഫ് ഫാർമസി: സുവർണ്ണ ജൂബിലി ഉദ്ഘാടനം

ലിസി കോളേജ് ഓഫ് ഫാർമസിയുടെ സുവർണ്ണ ജൂബിലി ഉദ്ഘാടനം മോൺ. ഡോ. ആന്റോ ചേരാൻതുരുത്തി നിർവ്വഹിച്ചു.

Sathyadeepam

എറണാകുളം ലിസി ഫാർമസി കോളേജിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം, 2026 വെള്ളിയാഴ്ച ലിസി ആശുപത്രി ഓഡിറ്റോറിയത്തിൽ വച്ച് എറണാകുളം അങ്കമാലി അതിരൂപതയുടെ വികാരി ജനറാളും, AICO യുടെ ഡയറക്ടറുമായ മോൺ. ഡോ. ആന്റോ ചേരാൻതുരുത്തി നിർവ്വഹിച്ചു. ലിസി സ്ഥാപനങ്ങളുടെ മാനേജിംഗ് ഡയറക്ടറും, ലിസി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചീഫ് എക്സിക്യൂട്ടീവ് ട്രസ്റ്റിയുമായ റവ. ഫാ. ഡോ. പോൾ കരേടൻ ചടങ്ങിൽ അധ്യക്ഷ വഹിച്ചു. റവ. ഫാ. ഡോ. വർഗീസ് അമ്പലത്തിങ്കൽ സ്വാഗതവും, ലിസി കോളേജ് ഓഫ് ഫാർമസി പ്രിൻസിപ്പാൾ പ്രൊഫ. ഡോ. ജിനു ഐസക് നന്ദിയും രേഖപ്പെടുത്തി.

ചടങ്ങിൽ ലിസി ഫാർമസി കോളേജിന്റെ സ്ഥാപക പ്രിൻസിപ്പാൾ സിസ്റ്റർ ഡോ. ബെറ്റി കാർള എം എസ് ജെ, അധ്യാപിക സി. ഡോ. ഏലിക്കുട്ടി എന്നിവരെ ആദരിച്ചു. ഗോൾഡൻ ജൂബിലി ആഘോഷങ്ങളിൽ പങ്കെടുത്ത ഡി. ഫാം. ആദ്യ ബാച്ച് [1977] വിദ്യാർത്ഥികളെയും ആദരിച്ചു. ചടങ്ങിൽ 250 ഓളം വിദ്യാർത്ഥികളും, ലിസി ആശുപത്രിയുടെ വിവിധ വകുപ്പുകളുടെ മേധാവികളും, സ്റ്റാഫ് അംഗങ്ങളും പങ്കെടുത്തു.

ഗ്രാന്റ് പേരന്റ്‌സ് ഡേ ആചരണം സംഘടിപ്പിച്ചു

വഖഫ് ഹര്‍ജി സുപ്രീംകോടതി തള്ളി; മുനമ്പം കേസില്‍ ആശ്വാസമെന്നു വിലയിരുത്തല്‍

മധ്യപ്രദേശില്‍ കോണ്‍വെന്റിലെത്തിയ ക്രൈസ്തവരെ തടഞ്ഞ് ഹിന്ദുത്വ സംഘടനകള്‍

വിശുദ്ധ പൊര്‍ക്കാരിയൂസും കൂട്ടരും (+732) : ആഗസ്റ്റ് 12

വിശുദ്ധ മുര്‍ത്താഹ് (ആറാം നൂറ്റാണ്ട്) : ആഗസ്റ്റ് 12