മുര്‍ത്താഹിന്റെ ജന്മദേശം അയര്‍ലന്റാണ്. രാജവംശത്തില്‍ ജനിച്ച അദ്ദേഹം കില്ലല എന്ന രൂപതയുടെ ആദ്യത്തെ ബിഷപ്പായി നിയമിതനായി. വി. പാട്രിക്കാണ് അദ്ദേഹത്തെ ബിഷപ്പായി അഭിഷേകം ചെയ്തത്. വി. കൊര്‍മാക്കിന്റെ ചരിത്രത്തില്‍, കില്ലല തുറമുഖം വെഞ്ചരിച്ചവരുടെ കൂട്ടത്തില്‍ പാട്രിക്കും മുര്‍ത്താഹും മറ്റുമുണ്ട്. ഇതില്‍ നിന്ന് ഇവരിരുവരും സമകാലീനരായിരുന്നുവെന്ന് അനുമാനിക്കുന്നു.
വി. മുര്‍ത്താഹിന്റെ തിരുനാള്‍ അയര്‍ലണ്ടില്‍ പരക്കെ ആഘോഷിക്കപ്പെടുന്നുണ്ട്.