ഗ്രാന്റ് പേരന്റ്‌സ് ഡേ ആചരണം സംഘടിപ്പിച്ചു

Grandparents Day celebration organized
Published on

കോട്ടയം: കുടുംബ മൂല്യങ്ങളുടെ മഹത്വവും കൂടിച്ചേരലുകളുടെ സൗന്ദര്യവും ഊട്ടി ഉറപ്പിക്കുന്നത് വയോജനങ്ങളാണെന്ന് ജലവിഭവ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി അഡ്വ. മോന്‍സ് ജോസഫ്. കോട്ടയം അതിരൂപതയിലെ പുന്നത്തുറ സെ. തോമസ് ക്‌നാനായ കത്തോലിക്ക പഴയ പള്ളിയുടെയും ക്‌നാനായ കാത്തലിക് വിമന്‍സ് അസോസിയേഷന്‍ കിടങ്ങൂര്‍ ഫൊറോനാ സമതിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ പുന്നത്തുറ സെന്റ് തോമസ് ചര്‍ച്ച് പാരീഷ് ഹാളില്‍ സംഘടിപ്പിച്ച ഗ്രാന്റ് പേരന്റ്‌സ് ഡേ ആചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോട്ടയം അതിരൂപത സഹായ മെത്രാന്‍ ഗിവര്‍ഗ്ഗീസ് മാര്‍ അപ്രേം ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കോട്ടയം അതിരൂപത വികാരി ജനറാള്‍ ഫാ. തോമസ് ആനിമൂട്ടില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. കിടങ്ങൂര്‍ ഫൊറോന വികാരി ഫാ. സ്റ്റാനി ഇടത്തിപ്പറമ്പില്‍, കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടറും പുന്നത്തുറ സെന്റ് തോമസ് പഴയ പള്ളി വികാരിയുമായ ഫാ. സുനില്‍ പെരുമാനൂര്‍, കെ.സി.ഡബ്ല്യൂ.എ കിടങ്ങൂര്‍ ഫൊറോന ചാപ്ലൈന്‍ ഫാ. ജോര്‍ജ്ജ് പുതുപ്പറമ്പില്‍, ഫൊറോന പ്രസിഡന്റ് ഷൈജ കെ. ജോണ്‍, പുന്നത്തുറ യൂണിറ്റ് പ്രസിഡന്റ് ഷൈല ഷാജി എന്നിവര്‍ പ്രസംഗിച്ചു. ദിനാചരണത്തിനോടനുബന്ധിച്ച് സംഘടിപ്പിച്ച കുടുംബ ശാക്തീകരണ സെമിനാറിന് ഫാമിലി കൗണ്‍സിലര്‍ ഡോ. ഗ്രേസ് ലാല്‍ നേതൃത്വം നല്‍കി.

logo
Sathyadeepam Online
www.sathyadeepam.org