Kerala

സാമ്പത്തിക നേട്ടത്തിനുവേണ്ടിയുള്ള മദ്യനയം ആപൽക്കരം: കെ സി ബി സി ജാഗ്രത കമ്മീഷൻ

Sathyadeepam

മദ്യവിൽപ്പനയുമായി ബന്ധപ്പെട്ട് കേരളസർക്കാർ പുലർത്തിവരുന്ന അനാരോഗ്യ നിലപാടുകളുടെ തുടർച്ചയാണ് പുതിയ മദ്യനയം. സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ടിരിക്കുന്ന പശ്ചാത്തലത്തിൽ, മലയാളികളിൽ ഒരു വിഭാഗത്തിന്റെ ലഹരി അടിമത്തത്തെ ചൂഷണം ചെയ്ത് കൂടുതൽ വരുമാനമുണ്ടാക്കാനുള്ള സർക്കാരിൻ്റെ നീക്കം അനാരോഗ്യകരവും അപകടകരവുമാണ്. മദ്യലഭ്യത പ്രതിവർഷം വർദ്ധിപ്പിച്ചുകൊണ്ട് മദ്യഉപഭോഗം കുറയ്ക്കുമെന്ന പ്രഖ്യാപനം അപഹാസ്യമാണ്. കേരള സമൂഹത്തിൽ അപകടകരമായ രീതിയിൽ  മദ്യ ഉപഭോഗവും ലഹരി അടിമത്തവും വർദ്ധിച്ചു കൊണ്ടിരിക്കുന്നു എന്നുള്ള ആനുകാലിക യാഥാർത്ഥ്യത്തെ കൂടുതൽ ഗൗരവത്തോടെ പരിഗണിച്ചുകൊണ്ട് ക്രിയാത്മകമായ ഇടപെടലുകൾ നടത്താൻ ഭരണകൂടം തയ്യാറാകണം. ലഹരിദായക ഉത്പന്നങ്ങളുടെ ലഭ്യതയെയും ഉപഭോഗത്തെയും നിയന്ത്രിക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്ത് ഫലപ്രദമായി നടപ്പാക്കാനുള്ള നടപടികളാണ് പൊതുജനക്ഷേമം ലക്ഷ്യമാക്കി സർക്കാർ സ്വീകരിക്കേണ്ടത്.

എഞ്ചിനീയറിംഗ് പ്രവേശന നടപടികള്‍ ത്വരിതപ്പെടുത്തണം:

പൊഫ. എം പി പോള്‍ 73-ാം ചരമവാര്‍ഷികാചരണം നടത്തി

വിശുദ്ധ ജോണ്‍ ഗാള്‍ബര്‍ട്ട്  (985-1073) : ജൂലൈ 12

ഇന്‍ക്ലൂസിസ് ഐ ടി പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു

കടലുകൾ കടന്ന് മലയാളികളുടെ പ്രിയപ്പെട്ട ചാവറ മാട്രിമണി ഇനി അമേരിക്കയിലും