ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയുടെ നവതി സ്‌പെഷ്യല്‍ ന്യൂ ഇയര്‍ ഹെല്‍ത്ത് കലണ്ടര്‍ പ്രകാശനം ചെയ്തു. സങ്കീര്‍ണ രോഗങ്ങള്‍ക്കുള്ള ആധുനിക ചികിത്സാസൗകര്യങ്ങള്‍, പ്രഥമ ശുശ്രൂഷകള്‍, ആരോഗ്യദിനങ്ങള്‍, വാക്‌സിനേഷന്‍ വിവരങ്ങള്‍ എന്നിവ ഉള്‍ക്കൊളിച്ചുകൊണ്ടുള്ള ഹെല്‍ത്ത് കലണ്ടര്‍ ഗ്രാസിയ മരിയ അക്കാദമിയുടെ സഹകരണത്തോടെയാണ് തയ്യാറാക്കിയിട്ടുള്ളത്. അക്കാദമി എം ഡി റിജേഷ് പോളിന് ഹെല്‍ത്ത് കലണ്ടറിന്റെ കോപ്പി കൈമാറിക്കൊണ്ട് ആശുപത്രി ഡയറക്ടര്‍ ഫാ. ജേക്കബ് ജി പാലക്കാപ്പിള്ളി പ്രകാശനം നിര്‍വഹിച്ചു. ജോയിന്റ് ഡയറക്ടര്‍ ഫാ വര്‍ഗീസ് പൊന്തെപ്പിള്ളി, അസ്സിസ്റ്റന്റ് ഡയറക്ടര്‍ ഫാ എബിന്‍ കളപ്പുരക്കല്‍, ചീഫ് നഴ്‌സിംഗ് ഓഫീസര്‍ സിസ്റ്റര്‍ പൂജിത എന്നിവര്‍ പ്രസംഗിച്ചു.