വിശുദ്ധ ജോണ്‍ ജോസഫ് (1654-1734) : മാര്‍ച്ച് 5

വിശുദ്ധ ജോണ്‍ ജോസഫ് (1654-1734) : മാര്‍ച്ച് 5
തീക്ഷ്ണമതിയായ സന്യാസിയായിരുന്നു ജോണ്‍ ജോസഫ്. തുടരെ ഉപവാസം അനുഷ്ഠിച്ചു. അല്പം റൊട്ടിയും പഴവും മാത്രമായിരുന്നു ഭക്ഷണം. രാത്രിയില്‍ വെറും മൂന്നു മണിക്കൂര്‍ മാത്രമായിരുന്നു ഉറക്കം. 1677-ല്‍ പൗരോഹിത്യം സ്വീകരിച്ചു.

ഇറ്റലിയിലെ നേപ്പിള്‍സിന് അടുത്തുള്ള ദ്വീപായ ഇസ്‌കിയായിലാണ് വി. ജോണ്‍ ജോസഫ് ജനിച്ചത്. കാര്‍ലോ ഗെട്ടാനോ എന്നായിരുന്നു മാമ്മോദീസാപേര്. ബാലനായിരിക്കുമ്പോള്‍ത്തന്നെ ആദ്ധ്യാത്മിക കാര്യങ്ങളില്‍ താല്പര്യം കാണിച്ചിരുന്നു. സാധുക്കളോട് സ്‌നേഹവും അനുകമ്പയുമുണ്ടായിരുന്നു.
പതിനാറാമത്തെ വയസ്സില്‍ കാര്‍ലോ ഫ്രാന്‍സിസ്‌കന്‍ സഭയില്‍ അംഗമായി. വി. പീറ്റര്‍ ഓഫ് അല്‍ക്കാന്ററ 1524 ല്‍ സ്‌പെയിനില്‍ സ്ഥാപിച്ച ഫ്രാന്‍സിസ്‌കന്‍ സഭയില്‍ ചേര്‍ന്ന ആദ്യത്തെ ഇറ്റാലിയനായിരുന്നു കാര്‍ലോ. അന്ന് ജോണ്‍ ജോസഫ് എന്ന പേരും സ്വീകരിച്ചു. തീക്ഷ്ണമതിയായ സന്യാസിയായിരുന്നു ജോണ്‍ ജോസഫ്. തുടരെ ഉപവാസം അനുഷ്ഠിച്ചു. അല്പം റൊട്ടിയും പഴവും മാത്രമായിരുന്നു ഭക്ഷണം. രാത്രിയില്‍ വെറും മൂന്നു മണിക്കൂര്‍ മാത്രമായിരുന്നു ഉറക്കം. 1677-ല്‍ പൗരോഹിത്യം സ്വീകരിച്ചു. തുടര്‍ന്ന് 24-ാം വയസ്സില്‍ ആശ്രമത്തിലെ നൊവിസ് മാസ്റ്ററായി. പിന്നീട് മൊണസ്റ്ററിയുടെ സംരക്ഷകനുമായി. 1702 ല്‍ ഇറ്റലിയിലെ ആശ്രമത്തിന്റെ പ്രചാരണത്തിനായി അദ്ദേഹം കഠിനാദ്ധ്വാനം ചെയ്തു
എങ്കിലും, തന്റെ മരണത്തിന് ഏതാനുവര്‍ഷം മുമ്പ് അദ്ദേഹം എല്ലാഉത്തരവാദിത്വങ്ങളും ഉപേക്ഷിച്ച് സര്‍വ്വസ്വതന്ത്രനായി; ആത്മാക്കളുടെ രക്ഷയെ പ്രതി പ്രാര്‍ത്ഥനയില്‍ മുഴുകി. തന്നെ സമീപിക്കുന്നവര്‍ക്കെല്ലാം ആശ്വാസപ്രദനായിരുന്നു അദ്ദേഹം. മറ്റുള്ളവരുടെ മനസ്സുവായിക്കാന്‍ അദ്ദേഹത്തിന് അനായാസം കഴിഞ്ഞിരുന്നു. അങ്ങനെ 1734 മാര്‍ച്ച് 5 ന് അദ്ദേഹം ഈ ലോകത്തോടു വിടപറഞ്ഞു. 1789 ല്‍ പോപ്പ് പയസ് 6 ദൈവദാസനെന്നു പ്രഖ്യാപിച്ചു. പോപ്പ് ഗ്രിഗറി 16 1839 ല്‍ ജോണ്‍ ജോസഫിനെ വിശുദ്ധനെന്നു നാമകരണം ചെയ്തു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org