![ഗലാത്തിയ - Chapter 4 [1of3]](http://media.assettype.com/sathyadeepam%2F2026-02-24%2Fzs7thpix%2F010LOGOSquiz2026guru10.jpg?w=480&auto=format%2Ccompress&fit=max)
![ഗലാത്തിയ - Chapter 4 [1of3]](http://media.assettype.com/sathyadeepam%2F2026-02-24%2Fzs7thpix%2F010LOGOSquiz2026guru10.jpg?w=480&auto=format%2Ccompress&fit=max)
നാലാം അധ്യായത്തില്‍ ആകെ എത്ര വാക്യങ്ങളുണ്ട്?
- 31 വാക്യങ്ങള്‍
ഈ അധ്യായത്തിന്റെ ഒന്നാം വാക്യത്തില്‍ പൗലോസ് വിവക്ഷിക്കുന്നത് എന്താണ്?
- പിന്തുടര്‍ച്ചാവകാശി വസ്തുവിന്റെ ഉടമയാണെന്നിരിക്കിലും ബാലനായി ഇരിക്കുന്നിടത്തോളം കാലം അടിമയില്‍നിന്നും വിഭിന്നനല്ല (4:1)
പിന്തുടര്‍ച്ചാവകാശി അടിമയില്‍നിന്നും വിഭിന്നനല്ലാതാകുന്നത് എപ്പോഴാണ്?
- പിന്തുടര്‍ച്ചാവകാശി ബാലനായിരിക്കുന്നിടത്തോളം കാലം
പിതാവ് നിശ്ചയിച്ച കാലാവധിവരെ അവന്‍ ആരുടെ സംരക്ഷണയിലായിരിക്കും?
- രക്ഷകര്‍ത്താക്കളുടേയും കാര്യസ്ഥന്മാരുടെയും
അവന്‍ രക്ഷകര്‍ത്താക്കളുടേയും കാര്യസ്ഥന്മാരുടെയും സംരക്ഷണയില്‍ എത്രകാലം കഴിയണമെന്ന് ആരാണ് നിശ്ചയിക്കുന്നത്?
- പിതാവ്
നമ്മള്‍ ശിശുക്കളായിരുന്നപ്പോള്‍ ഏത് ശക്തികള്‍ക്ക് അടിമപ്പെട്ടിരുന്നു?
- പ്രകൃതിയുടെ ശക്തികള്‍ക്ക് (4:3)
കാലസമ്പൂര്‍ണത വന്നപ്പോള്‍ ദൈവം ആരെയാണ് അയച്ചത്?
- തന്റെ പുത്രനെ (4:4)
അവന്‍ ആരില്‍ നിന്നും ജാതനായി?
- സ്ത്രീയില്‍ നിന്നും ജാതനായി
അവന്‍ എപ്രകാരമാണ് ജനിച്ചത്?
- നിയമത്തിന് അധീനനായി ജനിച്ചു (4:4)
നമ്മെ പുത്രന്മാരായി ദത്തെടുക്കേണ്ടതിന് അവന്‍ എന്താണ് ചെയ്തത്?
- അവന്‍ നിയമത്തിന് അധീനരായി കഴിഞ്ഞവരെ വിമുക്തരാക്കി
നിയമത്തിന് അധീനരായി കഴിഞ്ഞവരെ അവന്‍ വിമുക്തരാക്കിയത് എന്തിനുവേണ്ടിയാണ്?
- നമ്മെ പുത്രന്മാരി ദത്തെടുക്കേണ്ടതിന് (4:5)
ആബ്‌ബാ! പിതാവേ എന്ന് ദൈവത്തെ വിളിക്കുന്നത് ആരാണ്?
- അവിടത്തെ പുത്രന്‍
ആരുടെ ആത്മാവിനെ ദൈവം നമ്മുടെ ഹൃദയത്തിലേക്ക് അയച്ചിരിക്കുന്നു?
- അവിടത്തെ പുത്രന്റെ ആത്മാവിനെ (4:6)
തന്റെ പുത്രന്റെ ആത്മാവിനെ ദൈവം നമ്മുടെ ഹൃദയത്തിലേക്ക് അയച്ചിരിക്കുന്നത് എന്തുകൊണ്ട്?
- നമ്മള്‍ അവിടത്തെ മക്കളായതുകൊണ്ട്
എന്തുകൊണ്ടാണ് നാം ഇനിമേല്‍ ദാസരല്ലാത്തത്?
- നാം അവിടത്തെ മക്കളായി ദത്തെടുക്കപ്പെട്ടതുകൊണ്ട്
നാം അവിടത്തെ മക്കളായത് എങ്ങിനെ?
- തന്റെ പുത്രന്റെ ആത്മാവിനെ ദൈവം നമ്മുടെ ഹൃദയത്തിലേക്ക് അയച്ചിരിക്കുന്നതുവഴി.
ആരുടെ മുന്നിലാണ് നാം ഇനി ദാസരല്ലാത്തത്?
- ആബ്‌ബാ! പിതാവെന്ന് വിളിക്കുന്ന ദൈവത്തിനു മുന്നില്‍
ദൈവഹിതമനുസരിച്ച് നാം അവകാശികളാകുന്നത് എങ്ങിനെ?
- നാം അവിടത്തെ പുത്രരായതുകൊണ്ട് (4:7)
അവിടത്തെ പുത്രരായതുകൊണ്ട് ദൈവഹിതമനുസരിച്ച് നാം ആരാണെന്നാണ് പൗലോസ് പറയുന്നത്?
- ദൈവഹിതമനുസരിച്ച് നാം അവകാശികളുമാണ്.
ദൈവത്തെ അറിയാതിരുന്ന കാലത്ത് ഗലാത്തിയാക്കാര്‍ എന്തിനെ സേവിച്ചു എന്നാണ് പൗലോസ് പറയുന്നത്?
- ദൈവമല്ലാത്തവയെ സേവിച്ചു (4:8)
ഇപ്പോള്‍ ഗലാത്തിയാക്കാര്‍ എങ്ങിനെയുള്ളവരാണ്?
- ഇപ്പോള്‍ അവര്‍ ദൈവത്തെ അറിയുന്നു. അതിലുപരി ദൈവം അവരെ അറിയുന്നു.
ദൈവത്തെ അറിയുന്ന ഗലാത്തിയാക്കാര്‍ക്ക് എങ്ങോട്ട് തിരിച്ചുപോകുവാന്‍ സാധിക്കുമോ എന്നാണ് പൗലോസ് ചോദിക്കുന്നത്?
- ബലഹീനങ്ങളും വ്യര്‍ത്ഥങ്ങളുമായ പ്രപഞ്ചശക്തികളുടെ അടുത്തേക്ക് (4:9)