കൊച്ചി മേയര്‍ക്ക് കെസിബിസിയുടെ അനുമോദനം

കൊച്ചി മേയര്‍ക്ക് കെസിബിസിയുടെ അനുമോദനം
Published on

കൊച്ചി: കൊച്ചിയുടെ  മേയറായി തിരഞ്ഞെടുക്കപ്പെട്ട ശ്രീമതി വി.കെ. മിനിമോളെ കെസിബിസി അനുമോദിച്ചു. കെസിബിസി കാര്യാലയമായ പിഒസിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കെസിബിസി പ്രസിഡന്റ് ആര്‍ച്ചുബിഷപ് വര്‍ഗീസ് ചക്കാലക്കല്‍, വൈസ് പ്രസിഡന്റ് ബിഷപ് സാമുവേല്‍ മാര്‍ ഐറേനിയോസ് എന്നിവര്‍ ചേര്‍ന്ന് മേയറെ പൊന്നാട അണിയിച്ചു.

അനുമോദന സന്ദേശത്തില്‍ കെസിബിസി സെക്രട്ടറി ജനറല്‍ മാര്‍ തോമസ് തറയില്‍, കൊച്ചിയുടെ സമഗ്രവികസനം സാധ്യമാക്കാന്‍ മേയര്‍ക്ക് കഴിയട്ടെ എന്ന് ആശംസിക്കുകയും പിഒസിയുടെ പിന്‍തുണ അറിയിക്കുകയും ചെയ്തു. മറുപടി പ്രസംഗത്തില്‍ മേയര്‍ കെസിബിസിക്കും, പിഒസിക്കും നന്ദിയര്‍പ്പിക്കുകയും എല്ലാ പിന്‍തുണയും, സഹകരണവും അഭ്യര്‍ഥിക്കുകയും ചെയ്തു.

കൊച്ചിയുടെ വികസനത്തിനും, വിവിധ പ്രശ്‌നങ്ങളുടെ പരിഹാരത്തിനുമുതകുന്ന പദ്ധതികളും,  നിര്‍ദേശങ്ങളും സമര്‍പ്പിക്കുവാനും നിര്‍ദേശിച്ചു. കെസിബിസിയുടെ വിവിധ കമ്മീഷനുകളുടെ സെക്രട്ടറിമാരും, ഡിപ്പാര്‍ട്ടുമെന്‌റുകളുടെ ഡയറക്ടര്‍മാരും സന്നിഹിതരായിരുന്നു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org